• Logo

Allied Publications

Europe
മൊബൈല്‍ കാമറയില്‍ സിനിമാ നിര്‍മിച്ച് സാന്ദീപ് ഏബ്രഹാം
Share
സൂറിച്ച്: ചലിക്കുന്ന കാമറയും ട്രോളിയുമൊക്കെയായി സിനിമ കാമറയില്‍ പകര്‍ത്താന്‍ സിനിമാ സംവിധായകര്‍ നെട്ടോട്ടമോടുന്ന കാലഘട്ടത്തിനുവിട. മൊബൈല്‍ ഫോണിലും ടാബ്ലറ്റിലും ചലച്ചിത്രം നിര്‍മിക്കാമെന്ന, ഏറ്റവും പുതിയ കണ്ടുപിടുത്തവുമായി സാന്ദീപ് ഏബ്രഹാം എന്ന സ്വസ് മലയാളി രംഗത്ത്.

ബാസലിലെ യുവ സിനിമാ നിര്‍മാതാവായ സാന്ദീപ് സാധാരണ കൊമേഴ്സല്‍ കാമറയിലാണ് സിനിമകള്‍ നിര്‍മിച്ചിരിന്നതെങ്കിലും ഇപ്പോള്‍ സിനിമാ രംഗത്ത് വിപ്ളവത്തിനു നാന്ദികുറിക്കാനുതകുന്ന കണ്ടുപിടുത്തവുമായാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

റെക്കോര്‍ഡിംഗിനു മാത്രമല്ല ശബ്ദം, വെളിച്ചം എന്നിവയെല്ലാം എങ്ങനെ ആധുനിക സൌകര്യങ്ങളുടെ സഹായത്തോടെ അഭ്രപാളിയിലാക്കാം എന്ന തിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഈ യുവനിര്‍മാതാവ്.

സിനിമാ രംഗത്ത് വരുവാനാഗ്രഹിക്കുന്ന നിരവധി ചെറുപ്പക്കാര്‍ സാമ്പത്തിക ബാധ്യതകാരണം തങ്ങളുടെ സ്വപ്നങ്ങള്‍ ഉപേക്ഷിക്കുന്നതാണ് തന്നെ ഇത്തരത്തിലൊരു കണ്ടു പിടിത്തത്തിനു പ്രേരിപ്പിച്ചതെന്ന് സാന്ദീപ് വെളിപ്പെടുത്തി.

സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല കൊമേഴ്സ്യല്‍ കാമറയുടെയും മറ്റും ചെലവുകള്‍. ഈ സാഹചര്യത്തിലാണ് ഏതൊരു കൊച്ചുകുട്ടിക്കും വളരെ ലളിതമായി കുറഞ്ഞ സൌകര്യങ്ങള്‍ ഉപയോഗിച്ച്, തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സിനിമാ ഷൂട്ടു ചെയ്യുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

വരും ദിവസങ്ങളില്‍ വന്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുവാന്‍ പദ്ധതിയിടുന്ന എന്‍ജിനിയറിംഗില്‍ മാസ്റര്‍ ബിരുദധാരിയായ (മീഡിയ ഫിലിം) സന്ദീപ് ഏബ്രഹാം ചങ്ങനാശേരി തെങ്ങില്‍ കുടുംബാംഗമായ ഷാജി ഏബ്രാഹാമിന്റെയും ലിസിയുടേയും മകനാണ്.

ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സന്ദീപ് തന്നെ എഴുതി, നിര്‍മിക്കുന്ന 'റിവേക്ക്' (ഞഋണഅഗഋ) എന്ന പ്രോജക്ട് സാംസംഗ് കമ്പനിയാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ജോയല്‍ കാര്‍ടീയറിന്റെ കൂടെ ചേര്‍ന്നു നിര്‍മിക്കുന്ന 'ടെര്‍മിനേറ്റര്‍' (ഠഋഞങകചഅഠഛഞ) ട്രയിലറാണ് അടുത്ത പദ്ധതി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്