• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ശോഭനയുടെ നൃത്തശില്പം 'കൃഷ്ണ' മേയ് 30ന്
Share
സൂറിച്ച്: മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്പം കൃഷ്ണ സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തുന്നു. മേയ് 30നു(ശനി) വൈകുന്നേരം ആറിനു സൂറിച്ച് ആല്‍ബീസ് ഗ്യുട്ട്ലിയില്‍ ഷുട്സന്‍ഹൌസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നതായി പരിപാടിയുടെ സംഘാടകരായ സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ജിഎം എന്റര്‍ടെയ്ന്‍മെന്റ് അറിയിച്ചു.

ശ്രീകൃഷ്ണചരിതത്തില്‍നിന്നുള്ള ഏടാണ് കണ്ണഞ്ചിപ്പിക്കുന്ന രംഗസജീകരണത്തിലൂടെ ശോഭനയും മകള്‍ നാരായണിയും അടക്കം 16 ഓളം കലാകാരികള്‍ വേദിയില്‍ അവതരിപ്പിക്കുന്നത്.

പൌരാണിക നൃത്തചാരുത മുതല്‍ ബോളിവുഡ് സിനിമകളിലെ നൃത്തത്തിന്റെ സാധ്യതകള്‍ വരെ കൃഷ്ണയില്‍ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ അരങ്ങിലെ മായകാഴ്ചകളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണ ചരിത്രം പല ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്െടങ്കിലും ഇംഗ്ളീഷ് ഭാഷയില്‍ ആദ്യത്തെ നൃത്ത സംഗീത നാടകമാണു കൃഷ്ണ. കര്‍ണാടിക് ക്ളാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദിയും മലയാളവും ഇടകലര്‍ന്ന പശ്ചാത്തലസംഗീതമാണ് കൃഷ്ണയുടേത്. എ.ആര്‍. റഹ്മാന്‍ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണു കൃഷ്ണയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ശബ്ദമിശ്രണം ഒരുക്കിയിരിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഇന്ത്യയിലെ പ്രശസ്ത താരങ്ങളായ ശബാനാ ആസ്മി, നന്ദിതാദാസ്, കങ്കണാസെന്‍, മിലിന്ദ് സോമന്‍, തമിഴ് നടന്മാരായ സൂര്യ, പ്രഭു തുടങ്ങിയവരാണു വിവിധ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ജോര്‍ജ് ചാങ്ങേത്ത് 078 848 4128, വിനു സെബാസ്റ്യന്‍ മുക്കാടന്‍ 079 367 9715.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ