• Logo

Allied Publications

Europe
ലണ്ടനില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
Share
ലണ്ടന്‍: നാലംഗ മലയാളി കുടുംബത്തെ ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കോലാഴി പുല്ലറക്കാട്ടില്‍ രതീഷ് (45), ഭാര്യ ഷിജി (38), ഇരട്ടക്കുട്ടികളായ നേഹ (13), റിയ (13) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കുകിഴക്കന്‍ ലണ്ടനിലെ റോഫോര്‍ഡ് നിവാസികളായ ഇവരെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കുട്ടികള്‍ രണ്ടു ദിവസമായി സ്കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് രതീഷിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇയാളെ വുഡ്ഫോര്‍ഡ് റിസര്‍വോയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.

ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി രതീഷ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹത്തില്‍ മരണകാരണമായ മുറിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്കോട്ലന്‍ഡ് യാര്‍ഡ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

കുറച്ചു നാളുകള്‍ക്കു മുമ്പാണ് രതീഷും കുടുംബവും റോഫോര്‍ഡിലേക്ക് താമസത്തിനെത്തിയത്. അതിനാല്‍ നാട്ടുകാര്‍ക്ക് ഇവരെക്കുറിച്ച് അധികമൊന്നും അറിയില്ല. നഴ്സിംഗ് ഹോമില്‍ കെയററായിട്ടു ജോലി ചെയ്യുകയായിരുന്നു രതീഷ്. ലണ്ടനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറായിരുന്നു ഷിജി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​