• Logo

Allied Publications

Europe
പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്യന്‍ റീജണ്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു
Share
വിയന്ന: പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) യൂറോപ്യന്‍ റീജണ്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

പുതിയ ഭാരവാഹികളായി സിറിള്‍ മനിയാനിപ്പുറം, ഓസ്ട്രിയ (ചെയര്‍മാന്‍), ഡോണി ജോര്‍ജ്, ജര്‍മനി (വൈസ് ചെയര്‍മാന്‍), ജോഷിമോന്‍ എറണാകേരില്‍, ഓസ്ട്രിയ (പ്രസിഡന്റ്), ഡോ. കെ.വി. സുരേഷ്, ഹംഗറി (വൈസ് പ്രസിഡന്റ്), ബീയിംഗ്സ് പി. ബേബി, അയര്‍ലന്‍ഡ് (സെക്രട്ടറി), റോബിന്‍ രാജു, ബാറ്റിസ്ളേവ (ജോ. സെക്രട്ടറി), അനീഷ് സുരേന്ദ്രന്‍, യുകെ (ട്രഷറര്‍) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, പ്രജിത് പാലേരി (ചെക് റിപ്പബ്ളിക്), ജെറി ജേക്കബ് കക്കാട്ട് (ജര്‍മനി), സാജു മാത്യു (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, പിഎംഎഫ് ഗ്ളോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ അറിയിച്ചു.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കുര്യന്‍ ജേക്കബ് (സിറിള്‍) കോതമംഗലം കീരംപാറ സ്വദേശിയാണ്. 1995ല്‍ ഓസ്ട്രിയയില്‍ പ്രവാസിയായി എത്തിയ ഇദ്ദേഹം വിയന്നയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തില്‍ ബഹിരാകാശ വിഭാഗം ഉദ്യോഗസ്ഥനാണ്. മികച്ച സംഘാടകനും വാഗ്മിയുംകൂടിയായ കുര്യന്‍ തന്റെ കലാലയ ജീവിതകാലത്ത് ഒട്ടനവധി സാമൂഹികസാംസ്കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും കരുത്തുറ്റ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. കെഎസ്സി എറണാകുളം ജില്ലാ പ്രസിഡന്റ്, കോതമംഗലം താലൂക്ക് പ്രസിഡന്റ്, സര്‍വോദയസംഘം ഭരണസമിതിയംഗം, കേരള യുവജന ഫോറം മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലും സേവനമനുഷ്ഠിച്ചിരുന്നു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓസ്ട്രിയ പ്രൊവിന്‍സ് ചെയര്‍മാന്‍, യൂറോപ്യന്‍ റീജണല്‍ കൌണ്‍സില്‍ അംഗം, കേരള കള്‍ച്ചറല്‍ സൊസൈറ്റി കലാ വിഭാഗം കണ്‍വീനര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷിമോന്‍ എറണാകേരില്‍ ചങ്ങനാശേരി സ്വദേശിയാണ്. കോളജ് വിദ്യാഭ്യാസകാലത്ത് പല യുവജന സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 1993ല്‍ ഓസ്ട്രിയയില്‍ എത്തിയ ജോഷിമോന്‍ ഐക്യരാഷ്ട്രസഭയുടെ വിയന്ന കേന്ദ്രത്തില്‍ ഉദ്യോഗസ്ഥനാണ്. വിയന്നയിലെ പല പ്രവാസി മലയാളി സംഘടനകളിലും പ്രവര്‍ത്തിക്കുകയും തന്റെ നേതൃപാടവം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിനാറുവര്‍ഷമായി വിയന്ന കൈരളി നികേതന്‍ മലയാളം സ്കൂളിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ്, യൂറോപ്യന്‍ റീജണ്‍ സെക്രട്ടറി, വിയന്ന മലയാളി അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോല്‍ വികെ ഇന്ത്യാ ക്ളബ്ബില്‍ സജീവമായി പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബീയിംഗ്സ് പി. ബേബി പാലാ സ്വദേശിയാണ്. 2005ല്‍ അയര്‍ലന്‍ഡില്‍ എത്തിയ ബീയിംഗ്സ് ബിസിനസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. കൂടാതെ പ്രമുഖ ഓണ്‍ലൈന്‍ മലയാളം ന്യൂസ് പോര്‍ട്ടലായ പ്രവാസി ശബ്ദം ഡോട്ട് കോമിന്റെ എഡിറ്റര്‍ കൂടിയാണ്. യുവജന സംഘടനാ പ്രവര്‍ത്തനരംഗത്ത് തനതായ പ്രവര്‍ത്തന ശലികൊണ്ടു സ്വദേശത്തും ചുരുങ്ങിയ കാലം കൊണ്ട് അയര്‍ലന്‍ഡിലെ മലയാളികള്‍ക്കിടയിലും പ്രശംസ നേടിയിട്ടുണ്ട്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ റീജണ്‍ ഭാരവാഹികള്‍ക്ക് അനുമോദങ്ങള്‍ അറിയിക്കുന്നതായി ഗ്ളോബല്‍ ഭാരവാഹികള്‍ അറിയിച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ