• Logo

Allied Publications

Europe
ആന്റണി ചെന്നങ്ങാട്ട് അറുപതിന്റെ നിറവില്‍
Share
പാരീസ്: പാരീസിലെ പ്രമുഖ ബിസിനസുകാരനും മലയാളിയുമായ ആന്റണി ചെന്നങ്ങാട്ട് അറുപതിന്റെ നിറവിലേക്ക്.

മുപ്പതു വര്‍ഷത്തോളമായി പാരിസില്‍ താമസിക്കുന്ന ആന്റണി കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. കേരളത്തിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തു. അതിനുശേഷം കപ്പലില്‍ സീമാന്‍ ആയി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. ഇതിനിടയില്‍ പാരിസില്‍ എത്തിയ ആന്റണി, ഇവിടുത്തെ ബിസിനസ് സാധ്യതകളില്‍ തത്പരനായി. തുടര്‍ന്ന്, പാരിസില്‍ ടെക്സ്ടൈല്‍ മേഖലയില്‍ തന്റെ ബിസിനസ് സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കുകയായിരുന്നു.

വസ്ത്ര വ്യാപാര രംഗത്തോടൊപ്പം, പാരീസിലെ കലാ, സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായ മലയാളികളുടെ പ്രിയപ്പെട്ട 'ആന്റണിചേട്ടന്‍',പാരീസ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ട്രഷറര്‍ കൂടിയാണ്. കേരളത്തില്‍ നിന്നും പാരീസില്‍ എത്തുന്ന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ആന്റണിയുടെ ആതിഥ്യം സ്വീകരിക്കാതെ മടങ്ങാറില്ല. പുതുതായി പാരീസില്‍ പഠിക്കാനും മറ്റുമായി എത്തുന്ന നിരവധി മലയാളികള്‍, ആന്റണിയുടെ കടകളില്‍ ജോലി ചെയ്താണ് പഠനത്തിനുള്ള ചെലവുകള്‍ കണ്െടത്തുന്നത്.

ഇപ്പോള്‍ പാരീസില്‍ ഏഷ്യന്‍ ടെക്സ്ടൈല്‍സ് എന്ന പേരില്‍ മൂന്നു വസ്ത്രാലയങ്ങളാണ് ആന്റണി ചെന്നങ്ങാട്ടിനുള്ളത്. ഭാര്യ സൂസന്‍ ആന്റണിയും ഭര്‍ത്താവിന് പിന്തുണയുമായി മുഴുവന്‍ സമയവും കൂടെയുണ്ട്. മൂത്ത മകള്‍ മാരി കാനഡയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. രണ്ടാമത്തെ മകള്‍ മൈത്തെ അമേരിക്കയില്‍ എംബിഎയ്ക്കു പഠിക്കുന്നു. ഇളയ മകള്‍ ക്രിസ്റീന പാരീസില്‍ പത്താം ക്ളാസില്‍ പഠിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.