• Logo

Allied Publications

Europe
കാമറോണ്‍ മന്ത്രിസഭയില്‍ പ്രീതി പട്ടേല്‍ ബ്രിട്ടനിലെ തൊഴില്‍കാര്യ മന്ത്രി
Share
ലണ്ടന്‍: ബ്രിട്ടനില്‍ ടോറി പാര്‍ട്ടിയുടെ പ്രതിനിധികള്‍ മാത്രം ഉള്‍പ്പെടുന്ന മന്ത്രിസഭ രൂപീകരണം ഏറെക്കുറെ പൂര്‍ത്തിയായി. കഴിഞ്ഞ ടേമില്‍ ലിബറല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇപ്രാവശ്യത്തെ കാബിനറ്റ് രൂപീകരിക്കുന്നത്.

പുതിയ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ തൊഴില്‍ കാര്യമന്ത്രിയായി ചുമതലയേല്‍ക്കും. കാബിനറ്റ് റാങ്കാണു പ്രീതിക്കു നല്‍കിയിരിക്കുന്നത്. ബ്രിട്ടനിലെ കീല്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട് ഇവര്‍. എസക്സിലെ വിറ്റ്ഹാമില്‍ നിന്നാണ് 43 കാരിയായ പ്രീതി പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 2010 ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സ്റേറ്റ് എംപ്ളോയ്മെന്റ് മന്ത്രിയാണ് പ്രീതി. 2014 ജൂലൈയില്‍ ധനവകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസില്‍ പ്രീതി പങ്കെടുത്തിരുന്നു. ഗുജറാത്തികളായ പ്രീതിയുടെ മാതാപിതാക്കള്‍ ഉഗാണ്ടയില്‍ നിന്നാണ് ബ്രിട്ടനിലേയ്ക്ക് കുടിയേറിയത്. ലണ്ടനിലാണ് പ്രീതി ജനിച്ചത്.

ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണിനെയും ഹോം സെക്രട്ടറി തെരേസ മേയെയും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കുമെന്ന് കാമറോണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതുപോലെ വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമന്‍ഡ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലണ്‍ എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിര്‍ത്തി. ആംബര്‍ റഡ് ഊര്‍ജ വകുപ്പ് സെക്രട്ടറിയും, ബാരണസ് സ്റോവല്‍ പ്രഭുസഭയുടെ നേതാവുമാകും. ലണ്ടന്‍ മേയര്‍ ബോറീസ് ജോണ്‍സണ്‍ വകുപ്പില്ലാ മന്ത്രിയാവും.

യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുക എന്ന ഉത്തരവാദിത്വത്തിലേക്ക് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമണ്‍ഡിനെ മാറ്റി നിയോഗിക്കുകയും ചെയ്തു. പ്രതിരോധ വകുപ്പിന്റെ ചുമതലയില്‍ മൈക്കല്‍ ഫാലനും തുടരും. ഇത്തവണ മന്ത്രിസഭയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ദീര്‍ഘകാല തയാറെടുപ്പുകള്‍ക്ക് പ്രധാനമന്ത്രിക്കു 12 മാസം വരെ ലഭ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, സ്കൂളുകള്‍, എന്‍എച്ച്എസ്, കുടിയേറ്റം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ നയ രൂപീകരണം നടത്തേണ്ടിവരും.

പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍, ഒരു വര്‍ഷത്തിനുള്ളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കാര്യമായ എതിര്‍പ്പുകളില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ