• Logo

Allied Publications

Europe
റഫറണ്ടം: നിങ്ങള്‍ ഏതു പക്ഷത്ത്? മലയാളം ഒരുക്കുന്ന സംവാദം മേയ് 15നു
Share
ഡബ്ളിന്‍: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണോ, വേണ്ടയോ എന്ന വിഷയത്തില്‍ മേയ് 22 നു അയര്‍ലന്‍ഡില്‍ നടക്കുന്ന 'റഫറണ്ടം' ഇതിനോടകം തന്നെ പ്രവാസി മലയാളികള്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചാവിഷയമായി.

റഫറണ്ടത്തിന്റെ ഫലം എന്തായാലും അത് ഇവിടെയുളള മലയാളി കുടുംബങ്ങളില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും എന്നതില്‍ തര്‍ക്കമില്ല. വിവാഹം എന്ന ഉടമ്പടി സമാനലിംഗത്തില്‍പെട്ട രണ്ടു വ്യക്തികള്‍ തമ്മില്‍ സാധ്യമാവുമോ, അതോ സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നിലനില്‍ക്കുന്ന ഉടമ്പടിയാണോ എന്നതാണ് തര്‍ക്കവിഷയം. ഭൂരിപക്ഷം മലയാളികള്‍ക്കും റഫറണ്ടത്തെപ്പറ്റിയും അതിന്റെ ഗുണദോഷവശങ്ങളെ കുറിച്ചും വ്യക്തമായ ധാരണയില്ല.

റഫറണ്ടത്തിന്റെ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്ന മലയാളികള്‍ക്കു തങ്ങളുടെ വാദഗതികള്‍ ഉന്നയിക്കാനും പരസ്പരം സംവദിക്കാനുമായി ഒരു അവസരം ഒരുങ്ങുന്നു. അയര്‍ലന്‍ഡിലെ പ്രമുഖ കലാ,സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തില്‍ മേയ് 15 ന് (വെളളി) വൈകുന്നേരം 6.30 ന് ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലിലാണ് സംവാദം. ഇതില്‍ പങ്കെടുത്തു നിങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാവുന്നതാണ്. വോട്ടു ചെയ്യുന്നതിനു മുന്‍പായി വ്യക്തമായ കാഴ്ചപാടുകള്‍ രൂപപ്പെടുത്തുന്നതിനോടൊപ്പം സ്വന്തം നിലപാടുകള്‍ ശരിയാണോ എന്നു മാറ്റുരച്ചു നോക്കുവാന്‍ കൂടി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സംവാദത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബിപിന്‍ ചന്ദ് 0894492321, ജോബി സ്കറിയ 0857184293, വി.ഡി. രാജന്‍ 0870573885.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ