• Logo

Allied Publications

Europe
എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ഥാടനം മേയ് 23 ന്; ബിഷപ് തോമസ് തിരുതാലില്‍ മുഖ്യാഥിതി
Share
വെസ്റ് മിനിസ്റര്‍: യുകെ റോമന്‍ കത്തോലിക്കാ സഭയുടെ സിരാ കേന്ദ്രമായ വെസ്റ് മിനിസ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജോസ് തൈയിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ഥാടനം മേയ് 23 നു (ശനി) നടത്തുന്നു.

ഒഡീഷയിലെ ബലസോര്‍ രൂപത മുന്‍ ബിഷപ് മാര്‍ തോമസ് തിരുതാലില്‍ സിഎംഐ തീര്‍ഥാടനത്തില്‍ മുഖ്യകാര്‍മികനായി പങ്കു ചേരും. സതക് അതിരൂപത ചാപ്ളെയിന്‍ ഫാ. ബിജു കൊറ്റനെല്ലൂര്‍ വെസ്റ് മിനിസ്റര്‍ അതിരൂപത ചാപ്ളെയിന്‍ ഫാ. ജോസ് തൈയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

യുകെയില്‍ മാതാവ് ദര്‍ശനം നല്‍കിയ പുണ്യ കേന്ദ്രങ്ങളില്‍ എയില്‍സ് ഫോര്‍ഡ് പ്രയറി ഏറെ ശ്രദ്ധേയമാണ്. കര്‍മലീത്ത കോണ്‍ഗ്രിഗേഷന്‍ മിഷനറിയും വിശുദ്ധരുടെ ഗണത്തില്‍ പിന്നീട് നാമകരണം ചെയ്യപ്പെടുകയും ചെയ്ത വിശുദ്ധ സൈമണ്‍ സ്റോക്കിനു മാതാവ് പ്രത്യക്ഷപ്പെടുകയും വെന്തിങ്ങ (ഉത്തരീയം) നല്‍കുകയും ചെയ്ത ഇടമാണ് എയില്‍സ് ഫോര്‍ഡ് പ്രയറി. ഉത്തരീയത്തിനു ആഗോളതലത്തില്‍ പ്രചാരം നല്‍കണമെന്ന് സൈമണ്‍ സ്റോക്കിനു മാതാവ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വെന്തിങ്ങ ധരിച്ചു മരിക്കുന്ന ഏവരും സ്വര്‍ഗ രാജ്യം പ്രാപിക്കുമെന്നും മാതാവ് വിശുദ്ധനു വാഗ്ദാനം നല്‍കിയത്രെ. അതിന്റെ വിശ്വാസ പിന്തുടര്‍ച്ചയായാണ് വെന്തിങ്ങാ ധരിക്കുന്നതും മരിക്കുമ്പോള്‍ ഉത്തരീയം ധരിപ്പിച്ചു സംസ്കരിക്കുന്നതും.

മേയ് 23 നു (ശനി) രാവിലെ 10.30 നു ആഘോഷമായ സമൂഹ ബലിയോടെ തീര്‍ഥാടനത്തിനു തുടക്കമാവും. മരിയന്‍ സന്ദേശം കുര്‍ബാന മധ്യേ നല്‍കും. ഉച്ചകഴിഞ്ഞ് പ്രയറിയുടെ ജപമാല വീഥികളിലൂടെ വൈദികര്‍ നല്‍കുന്ന അനുബന്ധ വിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന പരിശുദ്ധ ജപമാല തീര്‍ഥാടനം.ദേവാലയത്തില്‍ തിരിച്ചെത്തിയശേഷം മൂന്നിനു ദിവ്യകാരുണ്യ ആരാധനയും വാഴ്വും ഉണ്ടായിരിക്കും. സമാപന ആശീര്‍വാദത്തോടെ വൈകുന്നേരം നാലിനു എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ഥാടന തിരുക്കര്‍മങ്ങള്‍ അവസാനിക്കും.

അത്ഭുത മധ്യസ്ഥ ശക്തിയായ പരിശുദ്ധ അമ്മയുടെ സഹായവും അനുഗ്രഹവും മാധ്യസ്ഥതയും പ്രാപിക്കുവാന്‍ ഏവരെയും വെസ്റ് മിനിസ്റര്‍ അതിരൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ജോസ് തൈയില്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് തൈയില്‍ 07450971874, വിനീഷ് ചാക്കോ 07590373750. ഠവല എൃശമൃ, അ്യഹലളീൃെറ ഗലി ങഋ20 7ആത

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.