• Logo

Allied Publications

Europe
ഗാര്‍ഡിയോളയുടെ കസേര ഇളകുന്നുവോ ?
Share
മ്യൂണിക്ക്: തുടരെ നാലാം പരാജയത്തോടെ ബയേണ്‍ മ്യൂണിക്കിന്റെ കോച്ച് കസേരയ്ക്ക് ഇളക്കം. പെപ് ഗാര്‍ഡിയോളയുടെ വമ്പിന് താത്കാലിക മൌനം.

ബോറൂസിയ ഡോര്‍ട്ട്മുണ്ടട്, ബയര്‍ ലെവര്‍കുസന്‍, ബാഴ്സലോണ എന്നീ ടീമുകള്‍ക്കു പിന്നാലെ താരതമ്യേന ദുര്‍ബലരായ ഓഗ്സ്ബുര്‍ഗാണ് ഏറ്റവുമൊടുവില്‍ ബയേണിനെ തോല്‍പ്പിച്ചിരിക്കുന്നത്. അതും എതിരില്ലാത്ത ഒരു ഗോളിന്.

ജര്‍മന്‍ ലീഗ് കിരീടത്തിനു പിന്നാലെ കിംഗ്സ് കപ്പുകൂടി നേടി, ഒരേ വര്‍ഷം രണ്ടും സ്വന്തമാക്കുക എന്ന നേട്ടം തുടരെ മൂന്നാം വര്‍ഷവും കൈയെത്തി പിടിക്കാമെന്നായിരുന്നു ബയേണിന്റെ മോഹം. എന്നാല്‍, കിംഗ്സ് കപ്പ് സെമിയില്‍ ബൊറൂസിയയോടു തോറ്റതോടെ ആ മോഹം പൊലിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ബാഴ്സലോണയോട് എതിരില്ലാത്ത മൂന്നു ഗോളിനും തോറ്റു ബയേണ്‍.

ഇതിനിടെ ഗാര്‍ഡിയോള വേറെ പണിയന്വേഷിച്ചു തുടങ്ങിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. മാഞ്ചസ്റര്‍ സിറ്റിയുമായി കരാറായെന്നു വരെ അഭ്യൂഹങ്ങള്‍ വന്നു.

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ദയനീയ പ്രകടനം നടത്തിയ മാന്‍ സിറ്റി മാന്വല്‍ പെല്ലെഗ്രിനിക്കു പകരം മാനേജരെ തേടുന്ന എന്നു വാര്‍ത്ത ഇതിനൊപ്പം കൂട്ടിവായിച്ചപ്പോഴാണ് അഭ്യൂഹത്തിനു ശക്തി കൈവന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട