• Logo

Allied Publications

Europe
'യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍' അംഗ അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ മുന്നോട്ട്
Share
ലണ്ടന്‍: 'യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍' ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം വിവിധ റീജണുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ സജീവമായി മുന്നേറുകയാണ്.

അംഗ അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും തികഞ്ഞ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് യുക്മ ചാരിറ്റി കോഓര്‍ഡിനേറ്റര്‍ കൂടിയായ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.

യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്റ്സിന്റെ വിവിധ അംഗ അസോസിയേഷനുകള്‍ ചാരിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അസോസിയേഷനുകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു.



മിഡ്ലാന്റ്സിലെ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയം കൊണ്ടും അനുഭവ സമ്പത്തുകൊണ്ടും ആദരണിയരായ മൈക്ക യുക്മ നേപ്പാള്‍ ചാരിറ്റി പ്രവര്‍ത്തനം പുരോഗമിക്കുന്നു. പ്രസിഡന്റ് ജോണ്‍ മുലയിങ്കല്‍, സെക്രട്ടറി ടി നെറ്റ്സ് ദാസ്, കമ്മിറ്റി അംഗങ്ങള്‍ റുബി ചെംബ്ളായില്‍, സൂരജ് തോമസ്, റിജണല്‍ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാം വെനസ് ഫീല്‍ഡ് ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കു തുടക്കം കുറിച്ചു. അംഗബലം അല്ല പ്രവര്‍ത്തനമികവാണ് എന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ജിബു ജേക്കബ് സെക്രട്ടറി സിറില്‍ തോമസ്, ട്രഷറര്‍ ജേക്കബ് പുന്നൂസ്, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ സാനു ജേക്കബ്, ജയസ് ജോസഫ് ബൈജു തോമസ് ഷിന്റോ തോമസ്, സുനില്‍ തോമസ്, ജോമി തോമസ്, പ്രിന്‍സ് ഫിന്‍, ജോര്‍ജുകുട്ടി, റോയ്, തോമസ് കുട്ടി തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.



യുക്മക്ക് കരുത്തുറ്റ നേതൃത്വങ്ങളെ സമ്മാനിച്ച സ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍ യുക്മ നേപ്പാള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി പ്രസിഡന്റ് ബിജു ടി. ജോസഫിന്റെയും സെക്രട്ടറി ബിജു തോമസിന്റെയും നേതൃത്വത്തില്‍ യുക്മ നാഷണല്‍ ഭാരവാഹി മാമന്‍ ഫിലിപ്പ് യുക്മ ദേശിയ സമിതി അംഗം കെ.പി. വിജി, റിജണല്‍ ഭാരവാഹി ജോബി ജോസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സോജന്‍, സാജില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് തോമസ് പോളിന്റെ വീട്ടിലെത്തി ആദ്യ സംഭാവന സ്വീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫണ്ട് ശേഖരണവുമായി മുമ്പോട്ടു പോകുമെന്ന് ട്രഷറര്‍ റിജോ ജോണ്‍ അറിയിച്ചു.



യുക്മ മിഡ്ലന്റസിലെ വുസ്റര്‍ഷെയര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുമയാര്‍ന്ന നിരവധി പരിപാടികളാല്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മലയാളി കുട്ടയ്മയാണ്. പ്രവര്‍ത്തന പദത്തില്‍ 10 വര്‍ഷം പിന്നിടുന്ന തിളക്കം ഇവര്‍ക്കു സ്വന്തം. യുക്മ നേപ്പാള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ഡബ്ള്യുഎംസിഎ തുടക്കം കുറിച്ചു പരിപാടിയില്‍ പ്രസിഡന്റ് മോന്‍സി ഏബ്രഹാമിനു മുന്‍ പ്രസിഡന്റ് ബെന്നി ജേക്കബും വൈസ് പ്രസിഡന്റ് സിവി ബിജുവും തുക കൈമാറി. നോബി ജോസ്, രജി തോമസ്, ഷോണി ജോസ്, ബെന്നി ജേക്കബ്, ജോസ് മത്തായി, മാത്യു ജോണ്‍, ടിട്ടു സിറിയക്, സിവി ബിജു, മഞ്ജു സന്തോഷ്, സോമി ഗുപ്താ, മഞ്ജു ഗണേഷ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.



കെസിഎ റെഡിച്ച് പ്രസിഡന്റ് പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ വീടുകളില്‍ എത്തി ധന സമാഹാരണത്തിനു നേതൃത്വം നല്‍കി. ആദ്യ സംഭാവന ജോയിന്റ് സെക്രട്ടറി സ്റാന്‍ലി വര്‍ഗീസില്‍ നിന്നും പീറ്റര്‍ ജോസഫ് എറ്റു വാങ്ങി. അടുത്ത കുറെ ദിവസങ്ങളില്‍ കൂടി ധന സമാഹരണം തുടരുമെന്നു പീറ്റര്‍ ജോസഫ് അറിയിച്ചു.

പിന്നീട് നിശ്ചിത ദിവസത്തില്‍ അംഗ അസോസിയേഷനുകളില്‍ നിന്നും സ്വീകരിച്ച തുക കൈമാറുമെന്ന് റിജണല്‍ ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ കവന്‍ട്രി അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ തുക നാഷണല്‍ സെക്രട്ടറി സജിഷ് ടോമിനു കൈ മാറി.



ലിവര്‍പൂളില്‍ നടന്ന നഴ്സസ് കണ്‍വന്‍ഷന്‍നിലാണ് യുക്മ ചാരിറ്റി പരിപാടികളുടെ ഭാഗമായി നേപ്പാള്‍ ദുരിതാശ്വാസനിധിയുടെ ഉദ്ഘാടനം നടന്നത്. യുക്മയുടെ ചാരിറ്റിയുമായി ചേര്‍ന്ന് സഹകരിക്കുമെന്ന് വിവിധ മലയാളി കൂട്ടായ്മകള്‍ അറിയിച്ചിട്ടുണ്ട്.



ഒള്‍ഡാം മലയാളി അസോസിയേഷന്‍



ഒള്‍ഡാം മലയാളി അസോസിയേഷന്‍ നടത്തിയ നേപ്പാള്‍ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വരാക്കുടി, റീജണ്‍ പ്രസിഡന്റ് അഡ്വ. സിജുവിനു ദുരിതാശ്വാസ തുക കൈമാറി.

ചടങ്ങില്‍ റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ്, ട്രഷറര്‍ ലൈജൂ മാനുവല്‍ എന്നിവര്‍ സന്നിഹിതനായിരുന്നു. അസോസിയേഷനെ പ്രതിനിധികരിച്ച് പുഷ്പരാജ്,ജോമി,ജീമോള്‍,റിദിയ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. യുക്മയ്ക്കു വേണ്ടി റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ് നന്ദി പറഞ്ഞു.

റോച്ചുഡയല്‍ മലയാളി അസോസിയേഷന്‍



റോച്ചുഡയല്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച നേപ്പാള്‍ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ യുക്മ നാഷണല്‍ എക്സിക്യുട്ടിവ് അംഗം ദിലീപ് മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസോസോസിയേഷന്‍ പ്രസിഡന്റ് സോണി കുര്യന്റെ മകന്‍ ആതിന്‍ സോണി ദുരിതാശ്വാസ തുക റീജണ്‍ പ്രസിഡന്റ് അഡ്വ.സിജു ജോസാഫിനു കൈമാറി. അസോസിയേഷനെ പ്രതിനിധികരിച്ച് മുന്‍ പ്രസിഡന്റ് രാജു തോമസ്, രാകേഷ് ജോര്‍ജ്,തോമസ് ജോസഫ്, ജിന്‍സണ്‍ രാജു, റെജി രാജു, മിനി സോണി, ജെനിമോള്‍ രാജു, ജിബിന്‍ ജോര്‍ജ്, ബെന റെജി, ബെണി റെജി, ആഷിമ സോണി, റെജി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍



നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച ബോള്‍ട്ടന്‍മലയാളി അസോസിയേഷന്‍ നടത്തിയ സ്വാന്തന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ ജോര്‍ജ് , റീജണ്‍ പ്രസിഡന്റ് അഡ്വ. സിജുവിനു ദുരിതാശ്വാസ തുക കൈമാറി. ചടങ്ങില്‍ റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ് , യുക്മ റീജണല്‍ സ്പോര്ട്സ് കോഓര്‍ഡിനേറ്റര്‍ ജോണി കണിവേലില്‍, അസോസിയേഷന്‍ സെക്രട്ടറി ബെന്നി ഫിലിപ്പ്, അസോസിയേഷന്‍ ട്രഷറര്‍ എം.ബി. സോണി, ട്രഷറര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഷാരോണ്‍ പന്തല്ലൂര്‍ ആഷ ഷാരോണ്‍, ജോംസി ജോണി എന്നിവര്‍ സന്നിഹിതനായിരുന്നു. ബെന്നി ഫിലിപ്പ് സ്വാഗതവും യുക്മയ്ക്കുവേണ്ടി റീജണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസ് നന്ദിയും പറഞ്ഞു.

യുകെയിലെ മുഴുവന്‍ മലയാളികളുടെയും പ്രതിനിധി സംഘടനയായി യുക്മ മാറുന്നതിന്റെ ആദ്യ പടിയായി ഇതിനെ കാണാം. നേപ്പാള്‍ ദുരിതാശ്വാസത്തിനായുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലുള്ള ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റി (ഉഋഇ) യുടെ അംഗീകാരം ലഭിച്ചത്തോടുകൂടി 'യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍'ന് കൂടുതല്‍ വിശ്വാസ്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്െടന്നത് പ്രത്യേകം ശ്രധേയമാണ്. വ്യക്തികള്‍ക്ക് നേരിട്ട് യുക്മ ചാരിറ്റി ഫൌണ്േടഷന്‍ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുവാന്‍ അവസരം ഉണ്െടങ്കിലും അംഗ അസോസിയേഷനുകള്‍ നേപ്പാള്‍ അപ്പീല്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അംഗങ്ങളെ നേരില്‍കണ്ട് സന്ദേശ പ്രചാരണം നടത്തി തുക സമാഹരിക്കുകയാണ് മാതൃകാപരം എന്ന് ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അംഗ അസോസിയേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാഹരിക്കുന്ന തുക യുക്മ ചാരിറ്റി ഫൌണ്േടഷന്‍ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ 'റഫറന്‍സ്' ആയി അസോസിയേഷന്റെ പേരു ചേര്‍ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.