• Logo

Allied Publications

Europe
പ്രവചനങ്ങളെ കാറ്റില്‍ പറത്തി കാമറോണ്‍ തരംഗം; ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരം നിലനിര്‍ത്തി
Share
ലണ്ടന്‍: തൂക്കു പാര്‍ലമെന്റും പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെയും അപ്രസക്തമാക്കി ഡേവിഡ് കാമറോണ്‍ വീണ്ടും ബ്രിട്ടന്റെ അധികാരകസേരയിലേക്ക്.

650 അംഗ പാര്‍ലമെന്റില്‍ 331 സീറ്റുകള്‍ നേടി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരം നിലനിര്‍ത്തി. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ തെരഞ്ഞെടുപ്പില്‍ ടോറികള്‍ 331 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം സ്വന്തമാക്കി. പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ശക്തമായി നയങ്ങളാണ് പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താന്‍ സഹായിച്ചത്.

മുഖ്യ പ്രതിപക്ഷമായി ലേബര്‍ പാര്‍ട്ടിക്ക് 232 സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 24 സീറ്റുകള്‍ കുറവ്. സ്വതന്ത്ര സ്കോട്ട്ലന്‍ഡ് വാദം ഉയര്‍ത്തുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 56 സീറ്റുകള്‍ നേടി സ്കോട്ട്ലന്‍ഡ് പ്രവിശ്യ തൂത്തുവാരി. സഖ്യ സര്‍ക്കാരില്‍ അംഗമായിരുന്ന ലിബറല്‍ പാര്‍ട്ടിക്ക് വെറും എട്ടു സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ 48 സീറ്റുകളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്.

തെരഞ്ഞുെടപ്പില്‍ മത്സരിച്ച ഇന്ത്യന്‍ വംശജരായ ലേബര്‍ പാര്‍ട്ടിയുടെ വീരേന്ദ്ര ശര്‍മയും കീത്ത് വാസും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രീതി പട്ടേലും വിജയം സ്വന്തമാക്കി. ഈലിംഗ് മണ്ഡലത്തില്‍ നിന്ന് പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് വീരേന്ദ്ര ശര്‍മ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മലയാളി സാന്നിധ്യം ശക്തമായ ലെസ്ററില്‍ നിന്നാണ് കീത്ത് വാസ് തെരഞ്ഞടുക്കപ്പെട്ടത്. 1987 മുതല്‍ ഇവിടെനിന്നു ജയിക്കുന്നതാണ് അദ്ദേഹം. എസക്സിലെ വിതാമില്‍ നിന്നു വിജയിച്ച പ്രീതി പട്ടേല്‍ പുതിയ മന്ത്രസഭയില്‍ അംഗമാകുമെന്നാണ് സൂചന.

അതേസമയം വിവിധ കൌണ്‍സിലുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഒന്നും വിജയിച്ചില്ലെന്നതും ശ്രദ്ധേയമായി. എന്നാല്‍ മാഞ്ചസ്ററിലെ ട്രാഫോര്‍ഡ് കൌണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മേയര്‍ക്കെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ആലപ്പുഴ സ്വദേശി ചാക്കോ ലൂക്ക് മുന്‍പ് മത്സരിച്ച സ്ഥാനാര്‍ഥി പിടിച്ച വോട്ടിന്റെ അമ്പതു ശതമാനത്തോളം അധികം വോട്ടു പിടിച്ചത് നേട്ടമായി. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് ഇവിടം.

ഗ്രോസില്‍ കൌണ്‍സിലില്‍ മത്സരിച്ച മറ്റൊരു മലയാളിയായ ലിജോയും പരാജയം രുചിച്ചു. എങ്കിലും 1300 വോട്ടുകള്‍ നേടി. ഹഡിങ്ടണ്‍ ഡിസ്ട്രിക്ട് കൌണ്‍സിലിലേക്കു മത്സരിച്ച മലയാളി ലീഡോ ജോര്‍ജിന്റെ വിജയം മലയാളികള്‍ക്ക് അഭിമാനമായി. യുകെയില്‍ നഴ്സായി ഇദ്ദേഹം അങ്കമാലി സ്വദേശിയാണ്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. ഹടിങ്ടണ്‍ നോര്‍ത്ത് വാര്‍ഡില്‍നിന്നും മുനിസിപ്പല്‍ ടൌണ്‍ കൌണ്‍സിലിലേക്കും മത്സരിച്ചിരുന്നു. ഇതിന്റെ അന്തിമ ഫലം വന്നിട്ടില്ല. മാഞ്ചസ്റര്‍ ട്രാഫോര്‍ഡ് വാര്‍ഡില്‍ മത്സരിച്ച ലീഡോ രണ്ടായിരത്തോളം വോട്ടുകള്‍ പിടിച്ചു.

റിപ്പോര്‍ട്ട്: ഷൈമാന്‍ തോട്ടുങ്കല്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.