• Logo

Allied Publications

Europe
ജര്‍മനിയില്‍ അഭയാര്‍ഥികളുടെ എണ്ണം റിക്കാര്‍ഡിലേക്ക്
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ എത്തുന്ന അഭയാര്‍ഥികളുടെ എണ്ണം തൊണ്ണൂറുകള്‍ക്കുശേഷം റിക്കാര്‍ഡ് ലെവലിലേക്കു കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 2,02,834 ആയിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ ആദ്യത്തെ മൂന്നുമാസം 85,394 പേര്‍ അഭയാര്‍ഥികളായെത്തി.

ഈ കണക്ക് നൂറു ശതമാനം ശരിവയ്ക്കാന്‍ ജര്‍മന്‍ സ്റാറ്റിറ്റിക്സ് ബ്യൂറോ തയാറല്ല. ഈ അഭയാര്‍ഥി എണ്ണം മുകളിലേക്ക് തിരുത്തേണ്ടി വരുമെന്ന് സ്റാറ്റിറ്റിക്സ് ബ്യുറോ പറയുന്നു. ഇപ്പോള്‍ ആഫ്രിക്കയില്‍നിന്നു ബോട്ടു മാര്‍ഗം എത്തുന്നവര്‍, സിറിയ, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ എന്നിവരെ കണക്കാക്കി ഈ വര്‍ഷം 2015ല്‍ മൊത്തം 4,00,000 അഭയാര്‍ഥികളെ ജര്‍മന്‍ സ്റാറ്റിറ്റിക്സ് ബ്യൂറോ കണക്കാക്കുന്നു. ഇത് ജര്‍മനിയിലെ അഭയാര്‍ഥികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സംഖ്യയാണ്.

യൂറോ കറന്‍സിയുടെ മൂല്യത്തില്‍ വന്നിരിക്കുന്ന ഇടിവ്, പല മേഖലകളിലും തുടര്‍ച്ചായി നടക്കുന്ന സമരങ്ങള്‍ അതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ച എന്നിവ ജര്‍മനിയെ വിഷമത്തിലാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ ഇത്ര വലിയ ഒരു അഭയാര്‍ഥിപ്രവാഹത്തെ ജര്‍മനിക്ക് താങ്ങാന്‍ സാധിക്കാതെ വരുമെന്നുസാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഓരോ തദ്ദേശ സ്ഥാപന ഭരണാധികാരികളും സംസ്ഥാന ഗവര്‍മെന്റുകളും അഭയാര്‍ഥികള്‍ക്കുള്ള അഭയകേന്ദ്രങ്ങളും മെഡിക്കല്‍ സഹായവും ഭക്ഷണവും നല്‍കാന്‍ കഴിവില്ലാതെ ജര്‍മന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ സഹായം അഭ്യര്‍ഥിക്കുന്നു. അങ്ങനെ ജര്‍മനിയിലെ ജീവിതം സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും അനുദിനം വിഷമതകള്‍ ഏറിയതായി മാറിക്കൊണ്ടിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.