• Logo

Allied Publications

Europe
നീണ്ട കാലയളവുകള്‍ക്കുശേഷം ഇറ്റലിയില്‍ വീണ്ടും ഫ്ളൂസി
Share
റോം: ഇറ്റലി ഗവണ്‍മെന്റ് 2014 ഡിസംബര്‍ 23നു ഐകകണ്ഠ്യേന തീരുമാനിച്ച ഫ്ളൂസി (ഇമിഗ്രന്റ് വീസ) ഇറക്കുന്ന തീരുമാനത്തിന്മേല്‍ മേയ് അഞ്ചിനു ഒപ്പു വച്ചു.

കഴിഞ്ഞ ദിവസം ഗവണ്‍മെന്റ് 17,850 ഫ്ളൂസി ഇറക്കുന്നതിനായി എടുത്ത തീരുമാനത്തില്‍ മലയാളികളടക്കം മറ്റു വിദേശികളും ആഹ്ളാദത്തിലാണ്.

വിദേശത്തുനിന്നും സ്വദേശത്ത് വീസ ഇല്ലാതെ നില്‍ക്കുന്നവര്‍ക്കും സ്റഡി വീസ, ബിസിനസ് വീസ, മൂന്നു തലമുറ എങ്കിലും സിറ്റിസന്‍ ഉള്ള ഇറ്റലിക്കാര്‍ക്ക് നേരിട്ട് എടുക്കാവുന്ന ഇമിഗ്രന്റ് വീസ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇതു തരം തിരിച്ചിരിക്കുന്നത്.

മിലാനില്‍ നടക്കുന്ന എക്സ്പോ എക്സിബിഷന് 2015 ജനുവരിയില്‍ 2000 ഫ്ളൂസി ഇറക്കിയതായും ഗവണ്‍മെന്റ് അറിയിച്ചു. രാജ്യത്തിന്റെ മോശം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് ഈ ഫ്ളൂസി എന്ന് ഗവണ്‍മെന്റ് അറിയിച്ചു.

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് വിദേശരാജ്യത്തു ജോലി ചെയ്യുക എന്നത്. എന്നാല്‍, ഇങ്ങനെയൊരു തീരുമാനം ഗവണ്‍മെന്റ് എടുത്തെങ്കിലും നിലവില്‍ എന്നു വരും എന്നത് ഇതുവരെ പ്രസ്താവിച്ചിട്ടില്ല.

ഇറ്റലിയില്‍ താമസിക്കുന്ന നിരവധി മലയാളി ഏജന്റുമാരും കേരളത്തിലും ഇന്ത്യയിലുമടക്കം നിരവധി ഏജന്‍സികളും ഈ പേരില്‍ ജനങ്ങളില്‍നിന്നും പണം അഡ്വാന്‍സ് വാങ്ങി കബളിപ്പിക്കുന്നു എന്ന വാര്‍ത്തയും പടരുന്നു.

ഇറ്റലി ഇന്നു കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ആണെങ്കിലും ഇതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നതാണു ഗവണ്‍മെന്റിന്റെ വിശ്വാസം.

റിപ്പോര്‍ട്ടര്‍: അജിമോന്‍ മൂര്‍ത്തിക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ