• Logo

Allied Publications

Europe
ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മല്‍സരം: അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി
Share
ഡബ്ളിന്‍: ഡബ്ളിനിലെ സ്റില്‍ ഓര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ മേയ് നാലിനു സംഘടിപ്പിച്ച ഓള്‍ അയര്‍ലന്‍ഡ് 'ക്വിസ് മത്സരം 2015' അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി മാറി.

ജൂണിയര്‍ വിഭാഗത്തില്‍ ലെസ്സ്ലിന്‍ വിനോദ്(ഷാങ്കില്‍)അലന്‍ സെബാസ്റ്യന്‍ (ചെറിവുഡ്) ടീമും സീനിയര്‍ വിഭാഗത്തില്‍ മെല്‍ബിന്‍ ഡേവിഡ് (ഫിന്‍ഗ്ളാസ്) കിരണ്‍ വില്‍സണ്‍ (ഫിന്‍ഗ്ളാസ്) ടീമും ചാമ്പ്യന്മാരായി.

മെല്‍ബിന്‍ ഡേവിഡ്, കിരണ്‍ വില്‍സണ്‍ ടീം തുടര്‍ച്ചായി രണ്ടാം തവണയാണു ചാമ്പ്യന്മാരാവുന്നത്.

അയര്‍ലന്‍ഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണു മത്സരം സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്ത മത്സരാര്‍ഥികളുടെ മികച്ച പ്രകടനം ശ്രദ്ധേയമായി. ഓഡിയോ റൌണ്ട്, വീഡിയോ റൌണ്ട്, ബസര്‍ റൌണ്ട്, റാപ്പിഡ് ഫയര്‍ റൌണ്ട് തുടങ്ങിയ വിഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഫൈനല്‍ മത്സരം കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ മലയാളം സംഘടനയ്ക്കു കഴിഞ്ഞു.

ചെസ് ഒളിമ്പ്യാഡില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത പൂര്‍ണിമ ജയദേവ് മേനോന്‍ ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടന്ന പ്രാഥമിക റൌണ്ട് മല്‍സരത്തില്‍നിന്നും സെമി ഫൈനല്‍ റൌണ്ടിലേക്കു യോഗ്യരായ ടീമുകളെ തെരഞ്ഞെടുത്തു. സെമിഫൈനല്‍ മല്‍സരത്തില്‍ ഇരു വിഭാഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു ടീമുകളാണ് അവസാനവട്ട റൌണ്ടില്‍ മത്സരിച്ചത്.

ജൂണിയര്‍ വിഭാഗത്തില്‍ ഷെയ്ന്‍ സാം ഈശോ (താല), ഹക്സ്ലി ബ്രഡന്‍ സാമുവല്‍(താല) ടീമിന് രണ്ടാം സ്ഥാനവും സാന്‍ജോ വര്‍ഗീസ് സാം (കെറി)

ഈഷ ബിനേഷ് (സ്റില്‍ ഓര്‍ഗന്‍) ടീമിന് മൂന്നാം സ്ഥാനവും വിക്ളോയില്‍ നിന്നുള്ള ഹെലെന്‍ വര്‍ഗീസ്, ജെബേസ് ഡിക്സണ്‍ ടീമിന് നാലാം സ്ഥാനവും ലഭിച്ചു.

സീനിയര്‍ വിഭാഗത്തില്‍ അര്‍ജുന്‍ വിനോദ് (ബ്ളാന്‍ച്ചസ് ടൌണ്‍) സിദ്ധാര്‍ഥ് നായര്‍ (ടെറിന്യുര്‍) ടീമിനു രണ്ടാം സ്ഥാനവും ലൂക്കനില്‍ നിന്നുള്ള സ്റീവ് വര്‍ഗീസ്, പോള്‍ വര്‍ഗീസ് ടീമിന് മൂന്നാം സ്ഥാനവും ജോയല്‍ ബിനു വര്‍ഗീസ്(ദ്രോഗഡ) സിബില്‍ റോസ് സാബു(ഫിന്‍ഗ്ളാസ്) ടീമിനു നാലാം സ്ഥാനവും ലഭിച്ചു.

ഓസ്കാര്‍ ട്രാവല്‍സ്, വീസ കെയര്‍, വിശ്വാസ് ഫുഡ്, ഐറിഷ് ലൈഫ് എന്നിങ്ങനെ നാലു സ്പോണ്‍സര്‍മാരുടെ പേരിലാണു ഫൈനലില്‍ ടീമുകള്‍ മല്‍സരിച്ചത്. ക്വിസ് മാസ്റര്‍മാരായി അലക്സ് ജേക്കബും (സീനിയര്‍) ദീപു ജോയിയും (ജൂണിയര്‍) മല്‍സരങ്ങള്‍ നിയന്ത്രിച്ചു. ആഗ്ന്നല്‍ ജേക്കബ്, മെല്‍ബ സൈമണ്‍ എന്നിവര്‍ ക്വിസ് മല്‍സരങ്ങളുടെ അവതാരകരായിരുന്നു.

ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം 2015 ന്റെ മല്‍സരവിജയികള്‍ക്കു ട്രോഫികളും സമ്മാനങ്ങളും നല്‍കിയത് സ്പോണ്‍സര്‍മാരുടെ പ്രതിനിധികളാണ്. മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ടീംഅംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മികച്ച സംഘാടനം, മത്സരാര്‍ഥികളുടെ ഉയര്‍ന്ന നിലവാരം,വ്യത്യസ്തമായ അവതരണം, അജിത്ത് കേശവന്‍ രൂപകല്‍പ്പന ചെയ്ത ആകര്‍ഷണീയമായ വേദി തുടങ്ങിയവ ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം 2015 നെ ശ്രദ്ധേയമാക്കുകയും അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് അഭിമാനമാവുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ