• Logo

Allied Publications

Europe
ചാമ്പ്യന്‍സ് ലീഗ് സെമി: റയലിനെ യുവന്റസ് ഞെട്ടിച്ചു
Share
ടൂറിന്‍: ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ണമായപ്പോള്‍ പ്രവചനങ്ങള്‍ ഏറെക്കുറെ ഒരുപോലെയായിരുന്നു ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ബാഴ്സലോണയും യുവന്റസിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡും ഫൈനല്‍ കളിക്കും. പക്ഷേ, ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ തന്നെ കണക്കുകള്‍ തെറ്റിച്ച് റയലിനെ ഒന്നിനെതിരേ രണ്ടു ഗോളിനു ഞെട്ടിച്ച് യുവന്റസ് ലീഡ് നേടി.

ഈ ക്ളബ്ബിനെ ഒരിക്കലും എനിക്കു സ്നേഹിക്കാന്‍ കഴിയില്ലെന്നാണ് തന്റെ മുന്‍ ടീമിനെക്കുറിച്ച് റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആന്‍സലോട്ടി തന്റെ ആത്മകഥയില്‍ എഴുതിയിട്ടുള്ളത്. അത് ഒന്നുകൂടി ഉറപ്പിക്കുന്നതായി സ്പാനിഷ് വമ്പന്‍മാര്‍ക്കെതിരേ ഇറ്റാലിയന്‍ ക്ളബ്ബ് നേടിയ വിജയം.

ടൂറിനിലെ ആദ്യപാദ മത്സരത്തില്‍ കാര്‍ലോസ് ടെവസും അല്‍വാരോ മൊറാറ്റയുമാണ് യുവന്റസിനായി സ്കോര്‍ ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു റയലിന്റെ സ്കോറര്‍. ചാമ്പ്യന്‍സ് ലീഗില്‍ എഴുപത്താറാം ഗോളുമായി റിക്കാര്‍ഡ് കുറിച്ച പ്രകടനം അങ്ങനെ ക്രിസ്റ്യാനോയ്ക്ക് ഓര്‍ത്തിരിക്കാന്‍ താത്പര്യമില്ലാത്തതായി.

ഹൈ പാസുകളിലൂടെയാണ് ഇറ്റലിക്കാര്‍ റയലിന്റെ കേളീതന്ത്രം പൊളിച്ചത്. പ്രത്യാക്രമണത്തിനുള്ള സാധ്യതകള്‍ ഫലപ്രദമായി അടയ്ക്കുക കൂടി ചെയ്തതോടെ ഇഷ്ടമില്ലാത്ത പ്രതിരോധശൈലിയിലേക്ക് വലിയാന്‍ റയല്‍ നിര്‍ബന്ധിതമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.