• Logo

Allied Publications

Europe
ഭക്ഷണം പ്രമേയമാക്കി മിലാന്‍ എക്സ്പോ മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു
Share
മിലാന്‍: പ്രശസ്തമായ ആഗോള വാണിജ്യമേള മിലാന്‍ എക്സ്പോ 2015 ഈ വര്‍ഷത്തെ എഡിഷന് ഇറ്റാലിയന്‍ നഗരമായ മിലാനില്‍ തുടക്കമായി. ഫ്രാന്‍സിസ് മാര്‍പാപ്പയാണു മേള ഉദ്ഘാടനം ചെയ്തത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി, മന്ത്രസഭാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.

'ഭൂമിക്ക് ഭക്ഷണംജീവന് ഊര്‍ജം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷം എക്സ്പോ നടത്തുന്നത്. മേയ് ഒന്നിനാരംഭിച്ച മേള നടപ്പുവര്‍ഷം ഒക്ടോബര്‍ 31 വരെ നീളം.

സാമ്പത്തിക മാന്ദ്യത്തില്‍ തുടരുന്ന ഇറ്റലിക്ക് മിലാന്‍ മേള പുത്തന്‍ ഉണര്‍വു നല്‍കുമെന്നാണു രാജ്യം പ്രതീക്ഷിക്കുന്നത്. ആറു മാസം നീളുന്ന മേളയ്ക്കുള്ള ഒരു കോടി ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിച്ചുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു

അതേസമയം, മേള ഉദ്ഘാടനം ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടി. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

145 രാജ്യങ്ങളുടെ പ്രതിനിധികളാണു മേളയ്ക്കായി നഗരത്തിലെത്തിയിരിക്കുന്നത്. 54 രാജ്യങ്ങളുടെ പവലിയനുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ പട്ടിണിയെയും പോഷകാഹാരക്കുറവിനെയും നേരിടുക എന്ന ലക്ഷ്യത്തോടെയാണു ഭക്ഷണം മേളയുടെ പ്രമേയമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍.

ഭൂമുഖത്തുനിന്നു പട്ടിണി തുടച്ചുനീക്കുന്നതിനും എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യയുടെ വികസനം എങ്ങനെ സഹായിക്കും എന്നതായിരിക്കും പ്രധാന പ്രദര്‍ശന വിഷയങ്ങള്‍.

ആറു മാസംകൊണ്ട് 20 ദശലക്ഷം ആളുകള്‍ എക്സ്പോ കാണാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​