• Logo

Allied Publications

Europe
എന്‍. സുബ്രഹ്മണ്യന് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം
Share
ലണ്ടന്‍: ഒഐസിസി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഒഐസിസിയുടെ ചാര്‍ജ് വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യനു ഹൃദ്യമായ സ്വീകരണം നല്‍കി.

ഒഐസിസി നേതാക്കളായ കെ.കെ. മോഹന്‍ദാസ്, ബേബിക്കുട്ടി ജോര്‍ജ്, അഷ്റഫ്, മഹേഷ്, ജവഹര്‍, സുലൈമാന്‍, സജിത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദേഹത്തെ സ്വീകരിച്ചത്.

ശനി രാവിലെ 10നു പതാക ഉയര്‍ത്തുന്നതോടുകൂടി ആഘോഷപരിപാടികള്‍ക്കു തുടക്കമാവും. വൈകുന്നേരം നാലിനു സംഘടനാ വിഷയങ്ങള്‍, പ്രവാസി നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു വരും.

ഞായര്‍ രാവിലെ 10നു പഠനക്ളാസ്, സിംപോസിയം, റിപ്പോര്‍ട്ട് അവതരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ കേരളത്തില്‍നിന്ന് ഒഐസിസിയുടെ ചാര്‍ജ് വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യനും ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ വര്‍ഗീസും മുഖ്യാതിഥികളായിരിക്കും

സമൂഹത്തിലെ മുതിര്‍ന്ന പൌരന്മാരെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും. തുടര്‍ന്നു നടക്കുന്ന കലാവിരുന്നില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ക്രോയ്ഡോണ്‍ പ്രഥമ മലയാളി വനിതാ മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള വിശിഷ്ട വ്യക്തികള്‍ സമ്മേളനത്തിനു ആശംസകള്‍ നേരും.

കെപിസിസിയുടെ മേല്‍നോട്ടത്തില്‍ മേയ് രണ്ടു മുതല്‍ മൂന്നു വരെ നടക്കുന്ന ഒഐസിസിയുടെ ദേശീയ സമ്മേളനം പൂര്‍ണ വിജയമാക്കാന്‍ യുകെയിലെ മുഴുവന്‍ ഒഐസിസി പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും പങ്കെടുക്കണമെന്നു കണ്‍വീനര്‍ ടി. ഹരിദാസ് അഭ്യര്‍ഥിച്ചു.

അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനോടുള്ള സ്മരണ നിലനിര്‍ത്തി ഒഐസിസി സറെ റീജണ്‍ സംഘടിപ്പിച്ച മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ജി കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡിനായി ക്രോയ്ടോണിലെ വി. മംഗളവദനനെ തെരഞ്ഞെടുത്തു. മികച്ച സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്നേഹിയുമായ അദ്ദേഹം 1975ലാണ് യുകെയിലെത്തുന്നത്. കേരളത്തിന്റെ പൈതൃകവും സംസ്കാരവും നിലനിര്‍ത്തി കായികകലാ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള യൂത്ത് ക്ളബ് ഓഫ് ക്രോയ്ഡോണ്‍ എന്ന സംഘടന രൂപവത്രിച്ചാണ്് ആറ്റിങ്ങല്‍ സ്വദേശിയായ മംഗളവദനന്‍ പൊതു പ്രവര്‍ത്തന രംഗത്തേക്കു കടന്നു വരുന്നത്. 40 വര്‍ഷം മുന്‍പ് സ്ഥാപിതമായ സംഘടന പിന്നീടാണു യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനായായി മാറിയ ഗഇണഅ (ഗലൃമഹമ ഈഹൌൃമഹ അിറ ണലഹളമൃല അീരശമശീിേ) എന്ന പേരില്‍ അറിയാന്‍ തുടങ്ങിയത്. സംഘടനയുടെ പ്രഥമ അധ്യക്ഷനായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവ സാന്നിധ്യമാണ്. ആദ്യകാല കുടിയേറ്റ മലയാളികള്‍ക്കിടയില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പതിറ്റാണ്ടുകള്‍ക്കുശേഷവും കര്‍മോജ്വലമായി തുടരുന്നു എന്നതാണു മറ്റൊരു പ്രത്യേകത.

ഞായറാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ അവാര്‍ഡ് കൈമാറും.

വിലാസം: കിറശൃമ ആവമ്മി ഇമ്ലിറശവെ ഞീമറ ഇൃീ്യറീി ഇഞഛ 3ഘആ.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്