• Logo

Allied Publications

Europe
ലിവര്‍പൂളില്‍ യുക്മ നഴ്സ്സസ് ഫോറം ആദ്യ ദേശിയ കണ്‍വന്‍ഷന്‍ മേയ് രണ്ടിന്
Share
ലിവര്‍പൂള്‍: യുക്മയുടെയും ലിംകയുടെ നേതൃത്വത്തില്‍ നടക്കുന്ന യുക്മ നഴ്സ്സസ് ഫോറം ആദ്യ ദേശിയ കണ്‍വന്‍ഷന്‍ മേയ് രണ്ടിനു(ശനി) നടക്കും. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നു യുക്മ നഴ്സിംഗ് പ്രവര്‍ത്തകര്‍ എത്തികഴിഞ്ഞു.

നഴ്സിംഗ് കെയര്‍ വിഭാഗങ്ങളിലെ എല്ലാവര്‍ക്കും പങ്കെടുക്കാം എന്നത് ഏറെ ആവേശത്തോടെയാണ് യുക്മ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നഴ്സിംഗ് വിദ്യാര്‍ഥികളും പങ്കെടുക്കുന്നു എന്നത് സമ്മേളനത്തിന്റെ പ്രത്യേകതയാണ്. നാളെയുടെ നഴ്സും ഇന്നിന്റെ നഴ്സും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

നിരവധി ആതുരസേവകര്‍ കേരളത്തില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുക്കും. സംഘടനാ രംഗത്ത് മലയാളി നഴ്സ് ഇന്ന് എവിടെ നില്‍ക്കുന്നു എന്ന ചോദ്യം ആണ് യുക്മ സംഘടിപ്പിക്കുന്ന പ്രഥമ നഴ്സിംഗ് കണ്‍വന്‍ഷന്റെ ചേതോ വികാരമായി മാറിയത്.

ആന്‍സി ജോയിയുടെയും ഏബ്രഹാം ജോസിന്റെയും ബിജു പീറ്ററിന്റയും നേതൃത്വത്തില്‍ വലിയ സ്വാഗതസംഘം പരിപാടികളുടെ വിജയത്തിനായി അണി നിരന്നിട്ടുണ്ട്.

നഴ്സിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. രാവിലെ നടക്കുന്ന പരിപാടിയില്‍ നിരവധി ക്ളാസുകള്‍ മൈക്രോ ടീച്ചിംഗ് സെഷന്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. യുകെയിലെ നഴ്സിംഗ് കെയര്‍ രംഗത്തെ മുഴുവന്‍ മലയാളി നഴ്സ്സുമാരെയും ഉള്‍പ്പെടുത്തി യുക്മ നടത്തുന്ന പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ സംഘടനാരംഗത്തെ നമ്മുടെ പരിമിതിക്കു ഒരു പരിധി വരെ അറുതി വരുത്തും എന്ന് നമുക്കു വിശ്വസിക്കാം.

യുക്മ ദേശിയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജോ. സെക്രട്ടറി ആന്‍സി ജോയ്, കെ.പി. വിജി, ലിംക പ്രവര്‍ത്തകരായ തമ്പി ജോസ്, ബിജു പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അജിമോള്‍ പ്രദീപ്, ആര്‍സിഎന്‍ നോര്‍ത്ത് വെസ്റ് റീജണ്‍ ഡയറക്ടര്‍ എസ്തഫിനെ ഡാന്‍ന്‍, എച്ച്ആര്‍ മേധാവി അജയ്കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ക്ളാസുകള്‍ക്കു നേതൃത്വം കൊടുക്കും. ഉച്ചകഴിഞ്ഞു തെരഞ്ഞെടുപ്പും പൊതുചര്‍ച്ചയും നടക്കും. പരിപാടിയിലേക്ക് മുഴുവന്‍ പേരെയും സ്വാഗതം ചെയുന്നതായി സെക്രട്ടറി സജീഷ് ടോം അറിയിച്ചു. പരിപാടി നടക്കുന്ന വേദിയുടെ വിലാസം: ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഹീലിയേഴ്സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ ഘ13 4ഉഒ.

വിശദ വിവരങ്ങള്‍ക്ക്: ആന്‍സി ജോയ് 07530417215, ബിജു പീറ്റര്‍ 07970944925, ഏബ്രഹാം ജോസ് 07463612106.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.