• Logo

Allied Publications

Europe
എജിസികെ സൂറിച്ച് ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു
Share
സൂറിച്ച്: എജിസികെ സൂറിച്ച് അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. സകല ജാതികളുമായുള്ളോരെ കൈകൊട്ടുവിന്‍ എന്ന സങ്കീര്‍ത്തനം (47.1) വചനം മുന്‍നിര്‍ത്തിയാണു ജൂബിലി ആഘോഷം നടത്തിയത്.

സൂറിച്ച് നഗരത്തിലെ ക്രിസ്തീയ സഭകളുടെ സംഘടനയായ എജിസികെ അമ്പതുവര്‍ഷമായി നഗരത്തിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളെയും ഒരു കുടക്കീഴില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നു.

എജിസികെ മുന്‍ പ്രസിഡന്റായിരുന്ന ബിഷപ് ഹെറാള്‍ഡ് റയിന്‍ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി. സൂറിച്ച് സംസ്ഥാന നീതിന്യായ മന്ത്രി മാര്‍ട്ടിന്‍ ഗ്രാഫ് ആശംസാ പ്രസംഗം നടത്തി. വിവിധ സഭകളെ പ്രതിനിധീകരിച്ച് പ്രഗല്ഭ പ്രതിഭകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

മലങ്കര യാക്കോബായ സഭയുടെ സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മേരീസ് ഇടവകാംഗങ്ങളായ ബിബിയ കക്കാട്ടും നിമിഷ കക്കാട്ടും അവതരിപ്പിച്ച ഡാന്‍സ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

പാത്രിയര്‍ക്കീസ് ബാവയില്‍നിന്നും ഷെവലിയര്‍ സ്ഥാനം ലഭിച്ച അഗോക് കാഷ്യര്‍ കക്കാട്ട് വര്‍ഗീസ് തോമസിനെ എജിസികെ അഭിനന്ദിച്ചു.

പ്രസിഡന്റ് ഡോ. ഹെര്‍മന്‍ ജോസഫ് ഹ്യൂസ്ഗന്‍ സ്വാഗതവും സെക്രട്ടറി പീറ്റര്‍ ഡേറ്റ് വിലര്‍ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: കെ.വി. കവിത

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.