• Logo

Allied Publications

Europe
ബ്രിട്ടനില്‍ രാജകുമാരി പിറന്നു
Share
ലണ്ടന്‍: ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ദമ്പതികളായ കേറ്റിനും വില്യമിനും പെണ്‍കുഞ്ഞ് പിറന്നുവെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം അറിയിച്ചു. പ്രാദേശിക സമയം 8.34നാണ് കുട്ടി പിറന്നതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൊട്ടാരം അറിയിച്ചു.

വില്യം രാജകുമാരനും കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു. കുട്ടിക്ക് 3.7 കിലോ തൂക്കമുണ്ട്. ബ്രിട്ടനിലെ പാരമ്പര്യമനുസരിച്ച് നാലാമത്തെ കിരീടാവകാശിയായിരിക്കും ഈ കുട്ടി.

പ്രസവത്തിനായി കെയ്റ്റിനെ ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞെന്നുള്ള വാര്‍ത്ത പരന്നതോടെ ആശുപത്രിയും പരിസരവും മാധ്യമപ്രവര്‍ത്തകരെയും ആരാധകരെയും കൊണ്ടുനിറഞ്ഞിരുന്നു. പാഡിംഗ്ടണിലെ ലിന്റോവിംഗ് സെന്റ് മേരീസ് ആശുപത്രിയിലാണ് പ്രസവം നടന്നത്. രാവിലെ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേറ്റിന് പ്രസവാസ്വാസ്ഥ്യങ്ങള്‍ സാധാരണ പോലെയാണെന്നു കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

കേറ്റ്വില്യം ദമ്പതികളുടെ ആദ്യ പുത്രന്‍ ജോര്‍ജ് രാജകുമാരന്‍ പിറന്നത് 2013 ജൂലൈ 22ന് ഇതേ ആശുപത്രിയിലാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ഉപപ്രധാനമന്ത്രി നിക്ക് ക്ളംഗ്, ലേബര്‍ പാര്‍ട്ടി നേതാവ് മിലിബാന്‍ഡ് എന്നിവര്‍ വില്യമിനെയും കുടുംബത്തെയും അഭിനന്ദനം അറിയിച്ചു. രാജകുമാരി പിറന്നുവെന്ന വാര്‍ത്ത പരന്നതോടെ ബ്രിട്ടനില്‍ ആഘോഷം തുടങ്ങി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.