• Logo

Allied Publications

Europe
ഒഐസിസി യുകെ സമ്മേളനത്തില്‍ എന്‍. സുബ്രമണ്യം പങ്കെടുക്കും
Share
ലണ്ടന്‍: ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍വീനര്‍ സി. ഹരിദാസിന്റെ അധ്യക്ഷതയില്‍ മേയ് മൂന്നിന് (ഞായര്‍) നാലിന് സറേ റീജണ്‍ ഇന്ദിരാഭവനില്‍ നടക്കുന്ന ഒഐസിസി ദേശീയ സമ്മേളത്തില്‍ ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യനും ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ വര്‍ഗീസും മുഖ്യാതിഥികള്‍ ആയിരിക്കും.

യോഗത്തില്‍ ഒഐസിസിയുടെ പ്രവര്‍ത്തക റിപ്പോര്‍ട്ട് ഒഐസിസി ജോയിന്റ് കണ്‍വീനര്‍ ലക്സണ്‍ കല്ലുമാടിക്കല്‍ അവതരിപ്പിക്കും. സമ്മേളനത്തില്‍ യുകെയുടെ മേയര്‍മാര്‍, കൌണ്‍സിലര്‍മാര്‍ രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റീജണ്‍ സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നതിനൊപ്പം ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും സംഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഒഐസിസി നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്യും. സംഘടനയുടെ ഇന്നേവരെയുള്ള റിപ്പോര്‍ട്ടുകള്‍ നാഷണല്‍ കമ്മിറ്റി കെപിസിസിക്കു കൈ മാറും.

അന്തരിച്ച മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ സ്മരണയ്ക്കുവേണ്ടി ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ അവാര്‍ഡ് സമ്മേളനത്തില്‍ സറേ റീജണല്‍ മികച്ച സോഷ്യല്‍ വര്‍ക്കര്‍ക്ക് നല്‍കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. യുകെയില്‍ മുന്‍കാല കുടിയേറ്റ മലയാളികളില്‍ കോണ്‍ഗ്രസ് അനുഭാവികളെ സമ്മേളനത്തില്‍ ആദരിക്കും.

മേയ് രണ്ടിന് (ശനി) നടക്കുന്ന ചര്‍ച്ചയിലും മൂന്നിനു നടക്കുന്ന സമ്മേളത്തിന്റെയും വിജയത്തിനായി എല്ലാ കോണ്‍ഗ്രസ് ഒഐസിസി അനുഭാവികളെയും സമ്മേളനത്തിലേക്ക് ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

സ്ഥലം:ഇന്ദിരാനഗര്‍, 14 കാവാന്‍ഡിഷ് റോഡ് ക്രോയിഡോണ്‍, സറേ, സിആര്‍ഒ 3 എല്‍ബി

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിബിന്‍ കുഴിവേലി 07429096249, സുജു ഡാനിയേല്‍ 07872129697, സുനു ദത്ത് 07748222017, ബേബിക്കുട്ടി ജോര്‍ജ് 07961390907, മഹേഷ് 07809111241, ബിജു കാരിയില്‍ 07702737133, സുനില്‍ രവീന്ദ്രന്‍ 07427105530, ജവഹര്‍ 07426823210.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.