• Logo

Allied Publications

Europe
യുക്മ ദേശീയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം
Share
ലണ്ടന്‍: യുകെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ പ്രവര്‍ത്തനം യുകെയിലെ ഏതൊരു മലയാളിക്കും പ്രാപ്തമാക്കുന്നതിനുവേണ്ടി രൂപകല്‍പ്പന ചെയ്ത സംരംഭമാണു യുക്മ സാംസ്കാരിക വേദി.

അംഗ അസോസിയേഷനുകളില്‍നിന്നുള്ള അംഗങ്ങള്‍ക്കു മാത്രമായി ഒതുക്കാതെ യുകെയിലെ ഏതൊരു മലയാളിക്കും യുക്മയുമായി സഹകരിച്ച് യുക്മയുടെ പ്രവര്‍ത്തന പരിപാടികളില്‍ സജീവമാകുന്നതിനുള്ള അവസരം ഒരുക്കുന്നതിനായാണ് യുക്മ സാംസ്കാരികവേദി രണ്ടു വര്‍ഷം മുന്‍പ് യുക്മ ദേശീയ ഭരണസമിതിക്കു തുടക്കമിട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും കാഴ്ച വയ്ക്കുന്നതിനു സാംസ്കാരിക വേദിക്കു സാധിച്ചുവെന്നുള്ളത് അഭിമാനകരമാണ്.

പിന്നണിഗായിക ചിത്ര പ്രധാന വിധികര്‍ത്താവ് ആയിരുന്ന യുക്മ സ്റാര്‍ സിംഗര്‍, സാഹിത്യ മത്സരങ്ങള്‍, കേരളീയം, ജ്വാല ഇമാഗസിന്‍ എന്നിവ ഇതില്‍ എടുത്ത് പറയേണ്ടവയാണ്. എന്നാല്‍, ഈ വര്‍ഷം സാംസ്കാരിക വേദിയുടെ വ്യാപ്തിയും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭാഗങ്ങളായി തരംതിരിച്ചാണു കമ്മിറ്റി രൂപവത്കരിക്കുന്നത്.

യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ചെയര്‍മാനായും ഏബ്രഹാം ജോര്‍ജ് കോഓര്‍ഡിനേറ്ററായും തമ്പി ജോസ് സാംസ്കാരിക വേദി വൈസ് ചെയര്‍മാനായുമുള്ള കമ്മിറ്റിയാണു രൂപവത്കരിച്ചത്.

മറ്റു ഭാരവാഹികള്‍: ജനറല്‍ കണ്‍വീനേഴ്സ്: ജയപ്രകാശ് പണിക്കര്‍ (ക്രോയിഡോണ്‍) സി.എ ജോസഫ് (വോക്കിംഗ്).

ജ്വാല ഇമാഗസിന്‍: റെജി നന്തിക്കാട്ട് (ചീഫ് എഡിറ്റര്‍), ജോയ് ആഗസ്തി

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2: ഹരീഷ് പാലാ, റോയ് കാഞ്ഞിരത്താനം, ജോയ് ആഗസ്തി.

നാടക കളരി: ജിം കണ്ടാരപ്പള്ളില്‍, സോണി ജോര്‍ജ്, ജോബി ഐത്തില്‍.

കലാ വിഭാഗം: സുനില്‍ രാജന്‍, ആഷ മാത്യു, ഫ്രാങ്ക്ളിന്‍ ഫെര്‍ണാണ്ടസ്, ജിജി വിക്ടര്‍.

സാഹിത്യ വിഭാഗം: ജേക്കബ് കോയിപ്പള്ളി, ഷേബാ ജെയിംസ്, ജോയ് ജോസഫ് (ജോയിപ്പാന്‍), ജോഷി പുലിക്കൂട്ടില്‍.

ഫിലിം ക്ളബ്ബ്: ബിനോ അഗസ്റിന്‍, ഷിജോ വര്‍ഗീസ് (ആശീര്‍വാദ് ഫിലിംസ്), ജേക്കബ് തോമസ് കോയിപ്പുറം, ചിന്തു ജോണി പനങ്കുഴ.

യുകെ മലയാളികളുടെ പുതിയ തലമുറയ്ക്കിടയില്‍ മലയാള ഭാഷ പ്രചാരണത്തിനു വേണ്ടി യുക്മ സാംസ്ക്കാരിക വേദി മുന്‍കൈ എടുക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് നടത്തുന്ന മലയാളം മിഷന്‍ പദ്ധതിയുമായി സഹകരിച്ച് അംഗ അസോസിയേഷനുകളില്‍ മലയാള ഭാഷാ ക്ളാസുകള്‍ നടത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കുന്നതുമാണ്.

സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ് മലയാളം മിഷന്‍ യുകെയുടെ ചുമതലയുള്ള അഡ്വ. എബി സെബാസ്റ്യനുമായി ചേര്‍ന്ന് ഇതു സംബന്ധിച്ച പദ്ധതി സംസ്ഥാന സര്‍ക്കാരിനു നല്‍കും. യുക്മ സാംസ്കാരിക വേദിയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനു താത്പര്യമുള്ള യുകെ മലയാളികള്‍ക്ക് യുക്മ നാഷണല്‍ കമ്മിറ്റിയുമായോ സാംസ്കാരിക വേദി ഭാരവാഹികളുമായോ ബന്ധപ്പെടാവുന്നതാണ്.

റീജണല്‍ തലങ്ങളില്‍ കൂടുതല്‍ ആളുകളെ കണ്െടത്തി സഹകരിപ്പിക്കുന്നതിനുള്ള ചുമതല സാംസ്കാരികവേദി കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. യുകെ മലയാളികള്‍ക്കിടയിലെ സാഹിത്യ രചനാ വൈഭവത്തെയും അഭിരുചികളെയും പരിപോഷിപ്പിക്കുന്നതിനായി കഥ, കവിത, ഉപന്യാസം എന്നിവയില്‍ മലയാളത്തിലും ഇംഗ്ളീഷിലുമുള്ള രചനകളെ സ്വീകരിച്ച് സമ്മാനങ്ങള്‍ നല്‍കുന്നതും അവയെ കോര്‍ത്തിണക്കി ഇമാഗസിന്‍ പ്രസിദ്ധീകരിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.

കുട്ടികള്‍ക്കുവേണ്ടി വിപുലമായ ഒരു ചിത്രരചനാ, ക്ളേ മോഡലിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും പരിപാടിയുണ്ട്. യുക്മയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ യുക്മയില്‍ ഔദ്യോഗികമായി അംഗത്വമില്ലാത്തവര്‍ക്കുകൂടി ലഭ്യമാക്കുന്നതിനും യുക്മ അംഗത്വമില്ലാത്തവരും എന്നാല്‍ സഹകരിക്കാന്‍ താത്പര്യം ഉള്ളവരുമായ കലാ, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അതിന് അവസരം ഒരുക്കുന്നതിനുമായി രൂപവത്കരിച്ച സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പിന്തുണ ഉണ്ടാവണമെന്ന് പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, സെക്രട്ടറി സജീഷ് ടോം എന്നിവര്‍ അഭ്യര്‍ഥിച്ചു.

കലാസാഹിത്യ മേഖലകളില്‍ പരിചയമുള്ളവരും യുക്മ സാംസ്കാരിക വേദിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരും ആയവര്‍ യുക്മയുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.