• Logo

Allied Publications

Europe
ഇറ്റലി വീണ്ടും പ്രതിസന്ധിയുടെ വക്കില്‍
Share
റോം: കടുത്ത സാമ്പത്തിക മാന്ദ്യം മൂലം ഇറ്റലി വീണ്ടും പ്രതിസന്ധിയില്‍. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാംതന്നെ മാന്ദ്യത്തില്‍നിന്നു കര കയറുമ്പോള്‍ ഇറ്റലി വീണ്ടും പടുകുഴിയിലേക്ക്. നിരവധി മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാരുടെ ജീവിതത്തെ ഇതു പ്രതികൂലമായി ബാധിക്കുകയാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും മറ്റു കലാപബാധിത പ്രദേശങ്ങളില്‍നിന്നും കടല്‍ മാര്‍ഗം ദിനംതോറും ആയിരക്കണക്കിനാളുകളാണ് ഇറ്റലിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ കൂടുതലും തീവ്രവാദികളാണെന്നുള്ളത് മനസിലാക്കാതെ ഗവണ്‍മെന്റ് അഭയം നല്‍കുമ്പോള്‍ വിദേശികളും സ്വദേശികളുമടക്കം നിരവധിയാളുകള്‍ കഷ്ടതയിലേക്കു നീങ്ങുന്നു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

തൊഴില്‍മേഖലകള്‍ നിരന്തരം ഓരോന്നായി പൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ മോഷണം, പിടിച്ചുപറി, ഗുണ്ടാവിളയാട്ടം, ആത്മഹത്യ എന്നിവ വര്‍ധിച്ചുവരുന്നു. മലയാളികളടക്കം നിരവധിപേര്‍ ഇന്നു തൊഴില്‍രഹിതരാണ്.

മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ സുരഷിതമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ കടുത്ത മാന്ദ്യം അനുഭവിക്കുന്ന ഇറ്റലി അഭയാര്‍ഥികള്‍ക്കുവേണ്ടി റോമിലെ ദെര്‍മിനലിനടുത്ത് ഒരു ചേരി തന്നെ തയാറാക്കിയിരിക്കുന്നു. കുടിയേറുന്ന ഓരോ അഭയാര്‍ഥിക്കും ദിനംതോറും അവരുടെ ആവശ്യങ്ങള്‍ക്കായി 30 യൂറോയും ഭക്ഷണവും താമസവും ഗവണ്‍മെന്റ് നല്‍കുന്നു, എന്നാല്‍ രാജ്യത്ത് സ്ഥിരതാമസം നടത്തുന്ന മറ്റുള്ളവരുടെ തൊഴില്‍ നഷ്ടപ്പെടുകയോ, പട്ടിണിയില്‍ അകപ്പെടുകയോ എന്നുള്ളതു ഗൌനിക്കാതെ ഗവണ്‍മെന്റിന്റെ ഇത്തരം നയങ്ങള്‍ രാജ്യത്തെ വന്‍ നാശത്തിലേക്കാണ് എത്തിക്കുന്നതെന്നു നേതാക്കള്‍ ചിന്തിക്കുന്നില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ മോശം സ്ഥിതിയെക്കുറിച്ചും തൊഴില്‍ മേഘല നേരിടുന്ന പ്രശനങ്ങളെക്കുറിച്ചും വിവിധ രാജ്യങ്ങളില്‍ വീഡിയോയിലൂടെ ബോധവത്കരണം ഇവിടുള്ള രാഷ്ട്രീയ നേതാക്കള്‍ നടത്തിയെങ്കിലും ദിനംപ്രതി വിവിധ രാജ്യങ്ങളില്‍നിന്നും അഭയാര്‍ഥികള്‍ കടന്നു കയറുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകര്‍ത്തെറിയുന്നു.

റിപ്പോര്‍ട്ട്: അജിമോന്‍ മൂര്‍ത്തിക്കല്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​