• Logo

Allied Publications

Europe
കൌണ്‍സിലര്‍ സ്ഥാനാര്‍ഥി ചാക്കോ ലൂക്കിനുവേണ്ടി യുകെ മലയാളിസമൂഹം രംഗത്ത്
Share
മാഞ്ചസ്റര്‍: ട്രാഫോര്‍ഡ് കൌണ്‍സിലിലെ ക്ളിഫോര്‍ഡ് വാര്‍ഡിലെ കൌണ്‍സിലര്‍ സ്ഥാനാര്‍ഥിയായ ചാക്കോ ലൂക്കിനുവേണ്ടി യുകെയിലെ മലയാളിസമൂഹം ഒറ്റക്കെട്ടായി രംഗത്ത്.

ഗാന്ധിജിയായി വേഷം കെട്ടി പ്രചാരണത്തിനിറങ്ങുന്ന ചാക്കോ ലൂക്കിനുവേണ്ടി ട്രാഫോര്‍ഡിലുള്ള മുഴുവന്‍ മലയാളികളും രംഗത്തിറങ്ങിയതു കൌതുകമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചാക്കോ ലൂക്കിന്റെ ഈ വേറിട്ട പ്രചാരണം തദ്ദേശീയര്‍ക്കിടയില്‍പ്പോലും ആവേശം സൃഷ്ടിക്കുന്നതായാണു റിപ്പോര്‍ട്ട്.

ഞായറാഴ്ച ഗാന്ധിവേഷം അണിഞ്ഞു പ്രചാരണത്തിനു ഇറങ്ങിയ ചാക്കോ ലൂക്കിനു ചുറ്റും ആളുകള്‍ ചുറ്റും കുടി. ഗുജറാത്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചാക്കോ ലൂക്കിനു ചുറ്റിനും എത്തിയതോടെ മലയാളികള്‍ക്ക് ആവേശമായി. ചാക്കോ ലൂക്കിന്റെ ഗാന്ധി 'ലുക്കി'നു വലിയതോതിലുള്ള പിന്തുണയാണ് ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ലഭിച്ചത്. ഗാന്ധിവേഷത്തിലുള്ള വോട്ടഭ്യര്‍ഥന ആവേശത്തോടെയാണു സ്വീകരിക്കപ്പെടുന്നത്. യുകെയിലെമ്പാടും ഗാന്ധി വേഷധാരിയായി യാത്ര നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ചാക്കോ ലൂക്ക്. സാബു കുര്യന്‍ മന്നാകളം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനായതിനു പിന്നാലെ മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമാണു ചാക്കോ ലൂക്ക് അടക്കമുള്ളവരുടെ സ്ഥാനാര്‍ഥിത്വം.

ട്രാഫോര്‍ഡിലെ ഉണ്‍സ്റണില്‍ കുടുംബസമേതം താമസിക്കുന്ന ചാക്കോ ലൂക്ക് തദ്ദേശിയര്‍ക്കു പോലും സുപരിചിതനാണ്. നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മാതൃകയിലാണു പ്രചാരണം മുന്നേറുന്നത്. ചാക്കോ ലൂക്കിനു ഉറച്ച പിന്തുണയുമായി സാബു കുര്യന്‍, സിബി വേകത്താനം, സ്റാനി ഇമ്മാനുവല്‍, ലിജോ ജോണ്‍ തുടങ്ങിയവരും ഒപ്പമുണ്ട്. അതേസമയം, കറുത്തവര്‍ഗക്കാരനോ ഏഷ്യന്‍വംശജനോ ആയ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്നായിരിക്കുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നതു കുടിയേറ്റക്കാരെ ആവേശം കൊള്ളിക്കുന്നുണ്ട്.

മേയ് ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ടുകള്‍ നേടിയെടുക്കാനാണു കാമറൂണിന്റെ നീക്കം. 'ഞങ്ങളുടെ പാര്‍ട്ടിയാണ് ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെയും (മാര്‍ഗരറ്റ് താച്ചര്‍) ആദ്യ ജൂത പ്രധാനമന്ത്രിയെയും (ബെഞ്ചമിന്‍ ദിസ്രേലി) നല്‍കിയത്. അതേപോലെ ഒരുദിവസം കറുത്തവര്‍ഗക്കാരനോ ഏഷ്യന്‍വംശജനോ ആയ പ്രധാനമന്ത്രിയും ഞങ്ങളുടേതായിരിക്കും' എന്നായിരുന്നു കാമറൂണിന്റെ പ്രഖ്യാപനം. പരമ്പരാഗതമായി വംശീയ ന്യൂനപക്ഷങ്ങള്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കൊപ്പമാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ 306 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരില്‍ 11 പേര്‍ ഏഷ്യന്‍വംശജരോ കറുത്തവരോ ആയിരുന്നപ്പോള്‍ ലേബര്‍ പാര്‍ട്ടിക്കു 16 പേരുണ്ടായിരുന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ആരുമുണ്ടായില്ല.

തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് വംശീയ ന്യൂനപക്ഷവിഭാഗങ്ങളില്‍നിന്ന് 56 പേരെ മല്‍സരിപ്പിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടി 52 പേരെയും. വീണ്ടും പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടുന്ന ഡേവിഡ് കാമറൂണ്‍, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പോലീസും സര്‍വകലാശാലകളും അടക്കമുള്ള സ്ഥലങ്ങളില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയും ഏഷ്യന്‍വംശജരെ സ്വാധീനിക്കാന്‍ സജീവമായി രംഗത്തുണ്ട്. ഇതേസമയം കാമറൂണ്‍ വീണ്ടും അധികാരത്തിലെത്തുന്നതു തടയാന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നു സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്എന്‍പി) നേതാവ് നിക്കോള സ്റര്‍ജന്‍ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ