• Logo

Allied Publications

Europe
കുരുന്നുകള്‍ക്ക് നന്മയുടെ ബാല്യം നല്‍കാന്‍ പ്രോസി ജെമ്മിന് തുടക്കമായി
Share
വിയന്ന: ലോകത്ത് കോടികണക്കിനു കുട്ടികളാണ് ശരിയായ വിദ്യാഭ്യാസവും അനുബന്ധ സൌകര്യങ്ങളും ലഭിക്കാതെ ബാലവേലയിലും ചൂഷണത്തിലും എത്തിപ്പെടുന്നത്. തെരുവില്‍ നഷപ്പെടുന്ന ബാല്യങ്ങള്‍ ഇന്നും വികസ്വര രാജ്യങ്ങളുടെയും പ്രത്യേകിച്ച് അവികസിത രാജ്യങ്ങളുടെയും പ്രതിസന്ധിയായിതന്നെ തുടരുകയാണ്. അടിസ്ഥാന ജീവിത സൌകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം അവന്റെ ബാല്യവും നല്‍കാവുന്ന ഏറ്റവും വിലകൂടിയ ധനം വിദ്യാഭ്യാസവുമാണ് എന്ന ചിന്തയില്‍ നിന്നാണ് പ്രോസി ഗ്ളോബല്‍ എഡ്യുക്കേഷന്‍ മൂവ്മെന്റിനു (പ്രോസി ജെം) തുടക്കമായത്.

ഓസ്ട്രിയയിലെ പ്രമുഖ എക്സോട്ടിക് സുപ്പര്‍മാര്‍ക്കറ്റായ പ്രോസിയാണ് വിദ്യാഭ്യാസം അപ്രാപ്യമായ കുട്ടികള്‍ക്ക് സഹായവുമായി പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷനിലൂടെ പുതിയ പ്രോജക്ടിനു തുടക്കമിട്ടിരിക്കുന്നത്. ഫൌണ്േടഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഗ്ളോബല്‍ സൌജന്യഭവന നിര്‍മാണ പദ്ധതിപോലെ പ്രോസി ജെം പരിപാടിയും വിവിധ രാജ്യങ്ങളിലാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ തെക്കുകിഴക്കേ ആഫ്രിക്കയിലുള്ള മൊസാംബിക്കിലാണ് (റിപ്പബ്ളിക്ക് ഓഫ് മൊസാംബിക്ക്) വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത്. ഭാവിയുടെ അമൂല്യമായ കരുതല്‍ധനമാണ് കുട്ടികളെന്നും വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളാണ് ഒരു രാഷ്ട്രത്തെ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ് പ്രോസി ജെം പ്രോജക്ട് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.

പ്രിന്‍സ് പള്ളിക്കുന്നേലിന്റെ അന്‍പതാം പിറന്നാള്‍ ദിനത്തിലാണ് പുതിയ പ്രോജക്ടും പിറന്നിരിക്കുന്നത്. വിയന്ന ബിഷപ് ഫ്രാന്‍സ് ഷാരല്‍ ഭാരതീയ രീതിയില്‍ നിലവിളക്ക് തെളിച്ച് പ്രോസി ജെം പ്രോജക്ട് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നെത്തിയ ശാന്തിഗിരി ആശ്രമത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ രാജീവ് മിശ്ര, യുറോപ്യന്‍ ടിവി താരം രമേശ് നായര്‍, സിനിമ നിര്‍മാതാവും നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ ആര്യാടാന്‍ ഷൌക്കത്ത്, ഓസ്ട്രിയയിലെ ഭരണപക്ഷത്തു നിന്നുള്ള എംപി ഏണസ്റ് വോളര്‍, ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി, വൈദികര്‍, ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ നിന്നുള്ള വ്യാപാരികള്‍ തുടങ്ങിയ പ്രമൂഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും യുറോപ്പിലെ രാജ്യങ്ങളില്‍ നിന്നുള്ള പ്രോസിയുടെ നിരവധി സുഹൃത്തുക്കള്‍ ജന്മ ദിനാഘോഷത്തിലും പ്രോസി ജെം പ്രോജക്ടിന്റെ സമര്‍പ്പണ ചടങ്ങിലും സന്നിഹിതരായിരുന്നു.

മൊസാംബിക്കിലുള്ള ഡെയര്‍ ഇന്റര്‍നാഷണലും സെന്റ് ഫ്രാന്‍സിസ് ദെ സാലസ് സന്യാസസമൂഹവുമായി ചേര്‍ന്നാണ് പുതിയ പ്രോജക്റ്റ് നടപ്പിലാക്കുന്നത്. അവിടെ പ്രോസി ജെമ്മിന്റെ മേല്‍നോട്ടം ഈ രണ്ട് പ്രസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉമേഷ് മേനോന്‍, ഫാ. ജിന്‍സ് കാരക്കടയില്‍ എംഎസ്എഫ്എസ് എന്നിവര്‍ വഹിക്കും. പ്രോജക്ട് പിന്നീട് മറ്റു രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഏതൊരു സാധാരണക്കാരനും പ്രത്യക്ഷമായോ, പരോക്ഷമായോ ഈ സംരഭത്തിന്റെ ഭാഗമാകാന്‍ സാധിക്കും എന്നതാണ് ഈ പ്രോജക്ടിനെ ജനകീയമാക്കുന്നത്. ഒരു കുട്ടിക്ക് ഒരു മാസത്തില്‍ 10 യുറോ നല്‍കി ആര്‍ക്കും ഇതില്‍ ഭാഗഭാക്കാകാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ംംം.ുൃീശെഴഹീയമഹരവമൃശ്യേ.രീാ/

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ