• Logo

Allied Publications

Europe
യൂറോപ്പില്‍ സീറോ മലബാര്‍ സഭയ്ക്ക് വ്യക്തിഗത ഇടവകകള്‍
Share
ന്യൂകാസില്‍: യൂറോപ്പില്‍ സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി രണ്ടു വ്യക്തിഗത ഇടവകകള്‍ അനുവദിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭ്യര്‍ഥന മാനിച്ച് ലങ്കാസ്റര്‍ രൂപത ബിഷപ് മൈക്കിള്‍ കാംബെല്‍ ഇടവകകള്‍ അനുവദിച്ചുകൊണ്ടുള്ള ഡിക്രി പുറത്തിറക്കി. വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധരായ ചാവറ കുര്യാക്കോസ്, എവുപ്രാസ്യ എന്നിങ്ങനെയാണു പുതിയ ഇടവകകളുടെ പേരുകള്‍. ഫാ. മാത്യു ജേക്കബ് ചൂരപൊയ്കയിലാണു പുതിയ ഇടവകകളുടെ വികാരി.

പ്രസ്റണ്‍ കേന്ദ്രീകരിച്ചുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി രൂപവത്കരിച്ച വിശുദ്ധ അല്‍ഫോന്‍സ ഇടവക സെന്റ് ഇഗ്നേഷ്യസ് പള്ളി പ്രാര്‍ഥനാ ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി ഉപയോഗിക്കും. ലങ്കാസ്റര്‍ രൂപതയിലെ മറ്റു സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയാണു വിശുദ്ധരായ ചാവറ കുര്യാക്കോസ്, എവുപ്രാസ്യ ഇടവക രൂപീകരിച്ചത്. രൂപതയിലെ മറ്റു പള്ളികള്‍ ഇവരുടെ പ്രാര്‍ഥനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

ലങ്കാസ്റര്‍ രൂപതാധ്യക്ഷന്റെ തീരുമാനം സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച അംഗീകാരമാണ്. പുതിയ ഇടവകകള്‍ അനുവദിച്ചതില്‍ അതിയായ സന്തോഷവും കൃതജ്ഞതയുമുണ്െടന്ന് വികാരി ഫാ. മാത്യു ജേക്കബ് പറഞ്ഞു.

പുതിയ ഇടവകകളുടെ രൂപവത്കരണത്തോടെ ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു ശക്തമായ ഐക്യബോധം പകരും. സാമൂഹിക സാംസ്കാരിക മേഖലകള്‍ വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സീറോ മലബാര്‍ സഭയുടെ ചരിത്രപരമായ വളര്‍ച്ചയ്ക്കും ഇതു കാരണമാകുമെന്ന് ഫാ. മാത്യു ജേക്കബ് അഭിപ്രായപ്പെട്ടു.

ലങ്കാസ്റര്‍ ബിഷപ് മൈക്കിള്‍ കാംബെല്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ ചേര്‍ന്ന് പ്രസ്റണിലെ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ പുതിയ ഇടവകകളുടെ ഉദ്ഘാടനവും ദിവ്യബലിയും നിര്‍വഹിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്