• Logo

Allied Publications

Europe
ജര്‍മനി സമരങ്ങളുടെ നാടായി മാറുന്നു
Share
ബെര്‍ലിന്‍: രണ്ട് ലോകമഹാ യുദ്ധങ്ങളും അതിന്റെ ഭവിഷ്യത്തുകളും അനുഭവിച്ചതിനുശേഷം കഠിനാധ്വാനവും ആത്മാര്‍ഥമായ രാജ്യസ്നേഹവും കൊണ്ട് ഒരു വികസിത രാജ്യമായി വളര്‍ന്ന ജര്‍മനി പതുക്കെ സമരങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.

ജര്‍മന്‍ റൈഹ് സാമ്രാജ്യം 1871ല്‍ രൂപം കൊണ്ടതാണെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1949 മേയ് 23നാണ് ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക് രൂപംകൊണ്ടത്. യുദ്ധങ്ങളില്‍ തകര്‍ന്നടിഞ്ഞ നാടും നഗരങ്ങളും കഠിനാധ്വാനം കൊണ്ട് പുനരുദ്ധരിച്ച ജര്‍മനി വ്യാവസായികമായും സാമ്പത്തികമായും യൂറോപ്പിലെ നമ്പര്‍ വണ്‍ രാജ്യമായി. ഇന്ന് ജര്‍മനിയില്‍ നടക്കുന്ന സമരങ്ങളും അതുമൂലം നഷ്ടപ്പെടുന്ന ജോലി ദിനങ്ങളുടെയും 2013 വരെയുള്ള ഒരു ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 2014 ല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ ജോലി ദിനങ്ങള്‍ 175,128 ആണ്.

2004 മുതല്‍ തൊഴിലാളി സംഘടനകളുടെ ശക്തി വര്‍ധിക്കുകയും ആവശ്യത്തിനും അനാവശ്യങ്ങള്‍ക്കും സമരമുറകള്‍ തുടങ്ങുകയും ചെയ്തു. രണ്ടായിരത്തി പത്തുമുതല്‍ നടന്ന സമരങ്ങളുടെയും ജോലി ദിനങ്ങള്‍ നഷ്ടപ്പെടുന്നതിന്റെയും എണ്ണം വര്‍ഷം തോറും കൂടി വരുന്നു. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയുടെ സാമ്പത്തിക സ്ഥിതി അധികം താമസിയാതെ വന്‍ പരുങ്ങലില്‍ ആകും. ഒരു വശത്ത് വിദഗ്ധ പരിശീലനമുള്ളവരുടെ ദൌര്‍ലഭ്യം, മറുവശത്ത് വര്‍ധിച്ചുവരുന്ന സമരങ്ങള്‍. ഇപ്പോള്‍ത്തന്നെ റെയില്‍വേ എന്‍ജിന്‍ ഡ്രൈവര്‍മാര്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍, ലുഫ്ത്താന്‍സ പൈലറ്റുമാര്‍, പോസ്റ്റ് ബാങ്ക് ജീവനക്കാര്‍, പോസ്റ് പായ്ക്കറ്റ് വിതരണ ജീവനക്കാര്‍ എന്നിവര്‍ സമരമുഖത്താണ്. ഈ സമരങ്ങള്‍ മൂലം ഒരു വശത്ത് പൊതുജനത്തിനുണ്ടാകുന്ന അനുദിന ബുദ്ധിമുട്ടുകള്‍, സാമ്പത്തിക, വ്യാവസായിക രംഗത്തെ അധഃപതനം എന്നിവ ജര്‍മനിക്ക് അധിക കാലം താങ്ങാനാവില്ല.

ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയുടെ 66ാം പിറന്നാള്‍ ദിനമായ ഇന്ന് ഒരു മറുനാടന്‍ മാധ്യമപ്രവര്‍ത്തകന്റെ വിശകലനമാണിത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ