• Logo

Allied Publications

Europe
ഷെഫീല്‍ഡില്‍ ശാലോം മാധ്യമ ശില്പശാല ഏപ്രില്‍ 26ന്
Share
ലണ്ടന്‍: ആത്മീയ അഭിരുചിയുള്ള ബ്രിട്ടണിലെ മലയാളി ക്രിസ്തീയ എഴുത്തുകാര്‍ക്കുവേണ്ടി ശാലോം യുകെ നടത്തുന്ന ഏകദിന മാധ്യമശില്‍പ്പശാല ഏപ്രില്‍ 26നു (ഞായര്‍) ഷെഫീല്‍ഡില്‍ നടക്കും.

യുകെയില്‍നിന്നും ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന സണ്‍ഡേ ശാലോം യൂറോപ്പ് എഡിഷനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവമൂല്യങ്ങളുള്ള എഴുത്തുകാരെ സജ്ജരാക്കുക എന്നതാണു മീറ്റിംഗിന്റെ ഉദ്ദേശ്യം.

ഷെഫീല്‍ഡ് സെന്റ് ചാള്‍സ് ദേവാലയത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് പരിപാടി. ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവ് ഫാ. റോയി പാലാട്ടി സിഎംഐയും ശാലോമിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ സാന്റോ തോമസും സെമിനാറിനു നേതൃത്വം നല്‍കും.

ശാലോമിന്റെ മീഡിയ മിനിസ്ട്രിയോടു ചേര്‍ന്നു ലോക സുവിശേഷവത്കരണത്തിനും യൂറോപ്പിന്റെ ആത്മീയ നവോഥാനത്തിനുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാവരെയും മീറ്റിംഗിലേക്കു സ്വാഗതം ചെയ്തു. പങ്കെടുക്കുന്നവര്‍ക്കായി ശാലോം ടീം ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശാലോം യുകെ ഓഫീസ്: 0114 273 7139, സിബി തോമസ് 07988996412, ഡോ. ജോണ്‍ നവീന് 07920836298, രാജു ജോസ് 07939945138.

ഇമെയില്‍: ലൌൃീുല@വെമഹീാീൃംഹറ.ീൃഴ

പ്രോഗ്രാം നടക്കുന്ന വേദിയുടെ വിലാസം: ട. ഇവമൃഹല ഇവൌൃരവ, ഒമഹഹമാ ജമീൃമഹ ഇലിൃല, ട. ഇവമൃഹല ടൃേലല, ടവലളളഹലഹറ ട9 3ണഡ.

റിപ്പോര്‍ട്ട്: മനോജ് മാത്യു

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.