• Logo

Allied Publications

Europe
റവ. ഡോ. ആന്റണി പെരുമായനു മോണ്‍സിഞ്ഞോര്‍ പദവി
Share
ബെല്‍ഫാസ്റ്: നിയുക്ത മോണ്‍സിഞ്ഞോര്‍ റവ. ഡോ. ആന്റണി പെരുമായനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് രൂപത ബിഷപ് നോയല്‍ ട്രീനറിന്റെയും വൈദികരുടെയും അകമ്പടിയോടെ പ്രദക്ഷിണമായി സെന്റ് പോള്‍സ് പള്ളിയങ്കണത്തിലേക്ക് ആനയിച്ചു.

പള്ളിയുടെ മദ്ബഹായില്‍ രൂപതാധ്യക്ഷന്‍ നോയല്‍ ട്രീനര്‍ സ്ഥാനചിഹ്നം നല്‍കി മോണ്‍സിഞ്ഞോര്‍ പദവിയിലേക്കു റവ. ഡോ. ആന്റണി പെരുമായനെ ഉയര്‍ത്തി. പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച ശുശ്രൂഷകള്‍ക്കു പള്ളി വികാരി ആന്റണി ഡെല്‍വിന്‍ വിശ്വാസികളെ സ്വാഗതം ചെയ്തു. ശുശ്രൂഷമധ്യേ ബിഷപ് നോയല്‍ നടത്തിയ പ്രസംഗത്തില്‍ ആന്റണി പെരുമായന്‍ നല്ല ഒരു ഇടയനും പ്രബോധകനും ഉപദേശകനും ആയിരിക്കട്ടെ എന്നു ആശംസിക്കുകയും അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണെന്നു സന്ദേശമായി നല്‍കുകയും ചെയ്തു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം ഫാ. പോള്‍ മോര്‍ലി വായിച്ചു. തുടര്‍ന്നു റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ആശംസകള്‍ നേര്‍ന്നു. ബെല്‍ഫാസ്റിലെ സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി റീത്ത ഏബ്രഹാം, യൂത്ത് വിഭാഗം ലീഡര്‍ റഷിറ മോനച്ചന്‍, മതാധ്യാപകര്‍, കോര്‍ക്ക് സീറോ മലബാര്‍ സഭാ എന്നിവരും ആശംസകള്‍ നേര്‍ന്നു.

വൈദികരും സന്യസ്തരും ഉള്‍പ്പെടെ അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്ത ചടങ്ങ്, സ്നേഹവിരുന്നോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: സിറിയക് പി. ജോസ്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​