• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ഹിന്ദുസമാജം വിഷു ആഘോഷിച്ചു
Share
മാഞ്ചസ്റര്‍: പുതുമ നിറഞ്ഞ പരിപാടികളുമായി മാഞ്ചസ്റര്‍ ഹിന്ദുസമാജത്തിന്റെ വിഷു ആഘോഷം ഏപ്രില്‍ 18നു(ശനി) വിതിംഗ്ടണില്‍ നടന്നു.

രാവിലെ 10നു വിഷുക്കണി ദര്‍ശനം, കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്നു സ്വാദിഷ്ടമായ സദ്യയും നടന്നു.

ഉച്ചകഴിഞ്ഞ് ആരംഭിച്ച കലാപരിപാടികളുടെ ഉദ്ഘാടനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് (കെപിസിസി അംഗവും ആലപ്പുഴ ഡിസിസി സെക്രട്ടറിയും) അഡ്വ. എം.കെ. ജിനദേവ് നിര്‍വഹിച്ചു. കുട്ടികളുടെ കലാപരിപാടികളില്‍ മലയാള ഭാഷയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മാതൃഭാഷയിലൂടെ മാത്രമേ നമുക്ക് നമ്മുടെ തനതു സംസ്കാരവും പാരമ്പര്യവും നിലനിര്‍ത്തുവാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ രുചിക്കൂട്ടുകളാല്‍ തയാറാക്കിയ 10 തരം പായസങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. പരിപാടികള്‍ വന്‍ വിജയമാക്കിയ എല്ലാ കുടുംബാങ്ങങ്ങള്‍ക്കും പ്രസിഡന്റ് ഗോപകുമാറും സെക്രട്ടറി സുമിത്തും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.