• Logo

Allied Publications

Europe
സീറോ മലബാര്‍ വിശ്വാസികളുടെ വാല്‍സിംഗ്ഹാം തീര്‍ഥാടനം മേയ് ഒമ്പതിന്
Share
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ വാല്‍സിംഗ്ഹാം തീര്‍ഥാടനം മേയ് ഒന്‍പതിനു(ശനി) നടക്കും. കഴിഞ്ഞ വര്‍ഷത്തെ സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ബിഷപ് ബര്‍ണാര്‍ഡ് ലോംഗ്ലിയുടെ ആഹ്വാന പ്രകാരമാണു ശനിയാഴ്ച വാല്‍സിംഗ്ഹാമിലേക്കുള്ള തീര്‍ഥാടനം ബര്‍മിംഗ്ഹാം അതിരൂപത സംഘടിപ്പിച്ചിരിക്കുന്നത്. ബിഷപ് വില്യം കെന്നി തീര്‍ഥാടനത്തിനു നേതൃത്വം നല്‍കും.

തീര്‍ഥാടന വിജയത്തിനായി അതിരൂപതയിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നും തീര്‍ഥാടകാരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ കോച്ചുകള്‍ ക്രമീകരിക്കുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വിശ്വാസ ജീവിതത്തില്‍ തീര്‍ഥാടനങ്ങള്‍ക്കു വളരെ പ്രാധാന്യമാണുള്ളത്. മാതൃ സന്നിധിയിലേക്കുള്ള പ്രാര്‍ഥനാനിര്‍ഭരമായ യാത്രകളിലൂടെ അനുഗ്രഹപുണ്യം കരസ്ഥമാക്കുവാന്‍ ഉള്ള ഏറ്റവും മികച്ച അവസരമാണു ബര്‍മിംഗ്ഹാം അതിരൂപത ഒരുക്കുന്ന ഈ വാല്‍സിംഗ്ഹാം തീര്‍ഥാടനം.

തീര്‍ഥാടന ദിവസം ഉച്ചയ്ക്ക് 12.45നു മലയാളത്തിലുള്ള നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. സീറോ മലബാര്‍ ചാപ്ളെയിന്‍മാരായ ഫാ. ജയ്സന്‍ കരിപ്പായി, ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ മലയാളത്തിലുള്ള ആരാധനകള്‍ക്ക് നേതൃത്വം നല്‍കും.

അതിരൂപതയുടെ കൂട്ടായ്മയുടെ ഭാഗംകൂടിയായ തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അവരവരുടെ മാസ് സെന്ററുകളിലെ പരിഷ് കമ്മിറ്റി മെംബര്‍മാര്‍ മുഖേന പണമടച്ച് പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്. ഓരോ മാസ് സെന്ററുകളില്‍നിന്നു കോച്ചുകള്‍ പുറപ്പെടുന്ന സമയം അതത് മാസ് സെന്ററുകളില്‍നിന്ന് അറിയിക്കും. രാത്രി പത്തിനു മുന്‍പ് അതത് മാസ് സെന്ററുകളില്‍ തിരിച്ചെത്തക്ക വിധം ആയിരിക്കും കോച്ചുകള്‍ ക്രമീകരിക്കുന്നത്. കോച്ചുകളിലും കാറുകളിലും വരുന്നവര്‍ ചഞ22 6അട എന്ന പോസ്റ് കോഡ് ആണ് ഉപയോഗിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് ഫ്രാന്‍സിസ് (കോഓര്‍ഡിനേറ്റര്‍) 07717754609, ജോയ് മാത്യു (ജനറല്‍ സെക്രട്ടറി) 07588664478, ജോജന്‍ ആന്റണി (ട്രഷറര്‍) 07841488151.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.