• Logo

Allied Publications

Europe
എണ്‍പത്തിയെട്ടിന്റെ നിറവില്‍ ബനഡിക്ട് പതിനാറാമന്‍
Share
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പായ്ക്ക് ഇന്ന് 88ാം പിറന്നാള്‍. 1927ലെ ഈസ്ററിന്റെ തലേദിവസമായ ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറിയന്‍ സംസ്ഥാനത്തിലെ മാര്‍ക്ട്ല്‍ അം ഇന്‍ എന്ന പട്ടണത്തില്‍ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറുടെ മാതാപിതാക്കള്‍ ജോസഫ് റാറ്റ്സിംഗര്‍ (സീനിയര്‍), മരിയ റാറ്റ്സിംഗര്‍ എന്നിവരാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1951 ജൂണ്‍ 29നു വൈദികപട്ടം സ്വീകരിച്ചു. 1953 ല്‍ തിയോളജിയില്‍ ഡോക്ടറേറ്റും നേടി. 1977 മാര്‍ച്ച് 25നു പോപ്പ് പോള്‍ ആറാമന്‍ പ്രഫ. റാറ്റ്സിംഗറെ മ്യൂണിക്ഫ്രൈസിംഗ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പാക്കി.

അക്കൊല്ലംതന്നെ (ജൂണ്‍ 27) കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1981ല്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായി വത്തിക്കാനിലെത്തിയ കര്‍ദിനാള്‍ റാറ്റ്സിംഗര്‍ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായി. ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19നാണു മാര്‍പാപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടതും പുതിയ നാമം സ്വീകരിച്ചതും. 2013 ഫെബ്രുവരി 28നു മാര്‍പാപ്പാസ്ഥാനത്തു നിന്നു സ്വയം വിരമിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.