• Logo

Allied Publications

Europe
വികസനക്കുതിപ്പിനായി ഇന്ത്യന്‍ സിംഹവും ജര്‍മന്‍ പരുന്തും കൈകോര്‍ത്തു
Share
ബര്‍ലിന്‍: ലോകത്തിലെ വികസനത്തിലൂടെ ലോകരാജ്യങ്ങളുടെ നിറുകയിലെത്താന്‍ യൂറോപ്പിലെ ഒന്നാം നമ്പര്‍ സാമ്പത്തിക രാജ്യമായ ജര്‍മനിയുമായി ഇന്ത്യ കൈകോര്‍ത്തുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇത് ലക്ഷ്യമാക്കി 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ലോഗോ ഗര്‍ജിക്കുന്ന ഇന്ത്യന്‍ സിംഹവും ജര്‍മനിയുടെ ദേശീയചിഹ്നമായ പരുന്തും തമ്മില്‍ കൈകോര്‍ത്തതായി ജര്‍മന്‍ ചാന്‍സലര്‍ ഡോ. ആംഗലാ മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബര്‍ലിനില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

ഇന്ത്യന്‍ സിംഹവും ജര്‍മന്‍ പരുന്തും വികസന മുന്നേറ്റത്തിന്റെ പ്രതീകമാണെന്നും ഇതില്‍നിന്നു മികച്ചൊരു കൂട്ടുകെട്ട് തീര്‍ക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ, ജര്‍മനിയുമായി കൈകോര്‍ക്കുന്നതുവഴി വികസനത്തിന്റെ ഉത്തമ പാതയാണ് തുറക്കപ്പെടുന്നത്. ഇതിനായി ആധുനികവും നിലവില്‍ ലഭ്യമാകുന്നതുമായ എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതി ആവിഷകരിച്ചതു ജര്‍മനിയുടെ മികച്ചതും കരുത്തുറ്റതുമായ സഹകരണം ലക്ഷ്യമിട്ടാണെന്നും മോദി പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയും കറയറ്റ ഉത്പാദനവും ഉയര്‍ന്ന ഗുണമേന്മയും ജര്‍മനിയെ ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിച്ചത് മേലില്‍ ഇന്ത്യയും ഇതു കടമടുക്കുകയാണന്നും മോദി പറഞ്ഞു.

പ്രസംഗത്തിനിടെ ജര്‍മന്‍ ചാന്‍സലറെ ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി മോദി ക്ഷണിക്കുകയും ചെയ്തു.

ആംഗല മെര്‍ക്കല്‍ ജര്‍മന്‍ ജനതയുടെ ആവേശമാണന്നു വിശേഷിപ്പിച്ച മോദി, നിക്ഷേപതാത്പര്യവുമായി ഇന്ത്യയിലെത്തുന്ന ജര്‍മന്‍ കമ്പനികള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നതിനൊപ്പം ഇന്ത്യയിലെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ആവിഷ്കരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ജര്‍മനിയിലെ ജോലി സാധ്യത പരാമര്‍ശിച്ച മോദി, ഇന്ത്യക്കാര്‍ക്കു ജര്‍മനിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇടനല്‍കുമെന്നുള്ള വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലെത്തുന്ന നിക്ഷേപ കമ്പനികള്‍ക്കു സുതാര്യവും ഉറപ്പുള്ളതുമായ ഒരു വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

ഹാനോവര്‍ മേളയില്‍ ഇന്ത്യയെ ഉള്‍ക്കൊള്ളാനും അതിനായി പ്രധാനമന്ത്രിയായ എന്നെ ക്ഷണിച്ചതിനും സ്വീകരിച്ചതിനും ജര്‍മനിക്കും മെര്‍ക്കലിനും നന്ദി അറിയിച്ചുകൊണ്ടാണു മോദി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

ത്രിദിന സന്ദര്‍ശനത്തിനിടെ തലസ്ഥാന നഗരമായ ബര്‍ലിനിയിലെത്തിയ മോദിക്കു ജര്‍മനിയുടെ ആദരം നല്‍കി. ജര്‍മന്‍ റെയില്‍വേയുടെ നടത്തിപ്പും സീമെന്‍സ് കമ്പനിയും മോദി അടുത്തറിഞ്ഞാണു ജര്‍മനി വിടാനൊരുങ്ങുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട