• Logo

Allied Publications

Europe
നികുതി സുസ്ഥിരതയും സുതാര്യതയും: നിക്ഷേപകര്‍ക്കു മോദിയുടെ വാഗ്ദാനം
Share
ബര്‍ലിന്‍: ഇന്ത്യയിലെ നികുതി വ്യവസ്ഥയില്‍ സുസ്ഥിരതയും സുതാര്യതയും ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനും അടുത്ത വര്‍ഷത്തോടെ ഏകീകൃത സേവന നികുതി നടപ്പാക്കാനും തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനം വെറും രാഷ്ട്രീയ പരിപാടിയല്ല, അത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അതിന് ഇന്ത്യക്ക് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്നും മോദി.

രാജ്യത്തിന്റെ ജനസംഖ്യാപരമായ മുന്‍തൂക്കം പരമാവധി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ യുവാക്കള്‍ക്കു പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും ഹാനോവര്‍ ട്രേഡ്ഫെയര്‍ ജര്‍മന്‍ ചാന്‍സലര്‍ക്കൊപ്പം ഉദ്ഘാടനം ചെയ്യവേ മോദി അഭിപ്രായപ്പെട്ടു.

ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ മോദിക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു. അവിടെ അദ്ദേഹം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധു സൂര്യകുമാര്‍ ബോസ് അടക്കമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്നതിന്, ജര്‍മനിയിലെ ഇന്ത്യന്‍ പ്രഫഷണലുകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പാലമായി വര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​