• Logo

Allied Publications

Europe
യുക്മ ദേശിയ കലാമേള നവംബര്‍ 21ന്
Share
ലണ്ടന്‍: യുക്മ ദേശിയ കലാമേള നവംബര്‍ 21നു (ശനി) നടക്കും. യുക്മ കലാമേളകള്‍ യുക്മയുടെ പേരുതന്നെ ജനകീയമാക്കിയ കലാ മാമാങ്കങ്ങള്‍ ആണ്. മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍നിന്നു യുകെയില്‍ കുടിയേറിയ നാം നമ്മുടെ കുട്ടികള്‍ക്കായി എന്തു ചെയ്യാം എന്നു ചിന്തിക്കുക വഴി ജന്മം എടുത്ത മഹത്തായ ആശയം ആണു യുക്മ കലാമേളകള്‍. ജന്മം കൊണ്ട നാള്‍ മുതല്‍ യുകെ മലയാളികള്‍ നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്നു യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്യക്ഷ ഉദാഹരണം ആണ്.

യുക്മയുടെ പ്രഥമ കലാമേള ബ്രിസ്റോളില്‍ നടന്നു. അന്ന് നാട്ടിലെ സ്കൂള്‍, കോളജ് യുവജനോല്‍സവങ്ങളെ വെല്ലുന്ന തയാറെടുപ്പുകള്‍ നടത്തിക്കൊണ്ട് യുകെയില്‍ അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാം എന്നു കാട്ടിക്കൊടുക്കുന്നതില്‍ യുക്മ ആദ്യ ദേശീയ സമിതി മഹനീയമായ പങ്കുവഹിച്ചു. പിന്നീട് എല്ലാ കലാമേളകളും നടക്കുമ്പോള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും യുകെ മലയാളികളെയും അറിയിച്ചുകൊണ്ടു നാട്ടില്‍ നടക്കുന്ന യുവജനോത്സവങ്ങളുടെ ശൈലികൊണ്ടു വരാന്‍ യുക്മ ദേശിയ സമിതികള്‍ ഏറെ പരിശ്രമിച്ചിരുന്നു. നിരവധി വിമര്‍ശനങ്ങളെ ക്രിയാത്മകമായി നേരിട്ടു കൊണ്ടും കാലോചിതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുമാണു യുക്മ കലാമേളകള്‍ മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. ഇന്നു യുകെ മലയാളികള്‍ ഏറെ ഇഷ്ടപെടുന്ന യുക്മ കലാമേളകള്‍ ഇന്നത്തെ രൂപവും ഭാവവും കൈ വരാന്‍ അഹോരാത്രം പണിയെടുത്ത നിരവധി പേര്‍ യവനികയ്ക്കു പിന്നില്‍ ഉണ്ട് എന്നത് ഒരു വലിയ സത്യമാണ്. ഇന്നു യുക്മയുടെ ഏറ്റവും വലിയ ജനകീയ പങ്കാളിത്തം നിറഞ്ഞ പരിപാടികളില്‍ ഒന്നാണു യുക്മ കലാമേളകള്‍.

യുകെ മലയാളികളുടെ മനസില്‍ യുക്മയ്ക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത പ്രാദേശിക/ദേശീയ യുക്മ കലാമേളകള്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടത്തുവാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ എല്ലാവരില്‍നിന്നും ക്ഷണിച്ചുകൊള്ളുന്നു.

യുക്മ കലാമേളയുടെ മത്സരങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പരിഷ്കരിച്ച ഒരു ഇമാനുവല്‍ പുറത്തിറക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കലാമേള സംബന്ധിച്ച നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ൌൌസാമസമഹമാലഹമ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ മേയ് ഒന്നിനു മുന്‍പായി അയച്ചു തരുവാന്‍ ദയവായി താത്പര്യപ്പെടുന്നു. കലോത്സവ വിജയത്തിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ യുകെയിലെ എല്ലാ യുക്മ അഭ്യുദയ കാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.