• Logo

Allied Publications

Europe
മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ യുകെയും അയര്‍ലന്‍ഡും സന്ദര്‍ശിക്കുന്നു
Share
ലണ്ടന്‍: ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ കേരളതമിഴ്നാട് പ്രദേശങ്ങളിലായി നിവസിക്കുന്ന സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസ, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക അജപാലക സൌകര്യത്തിനായി 1996ല്‍ രൂപം നല്‍കിയ തക്കല രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ യുകെ, അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു.

ജൂലൈ 17നു ലണ്ടനില്‍ എത്തുന്ന മാര്‍ രാജേന്ദ്രന്‍ യുകെയിലും അയര്‍ലന്‍ഡിലുമായി വിവിധ സീറോ മലബാര്‍ മാസ് സെന്ററുകളില്‍ പാസ്ററല്‍ വിസിറ്റുകളും ഏതാനും രൂപത അധ്യക്ഷന്മാരുമായി മീറ്റിംഗുകളും വാത്സിംഗ്ഹാം തീര്‍ഥാടനം, തിരുനാളുകള്‍ എന്നിവയില്‍ മുഖ്യ കാര്‍മികത്വവും കാന്‍റ്റന്‍ബറി രൂപത ആസ്ഥാനം, കേംബ്രിഡ്ജ് സര്‍വകലാശാല, സലേഷ്യന്‍ കേന്ദ്രങ്ങള്‍ എന്നിവയും സന്ദര്‍ശിക്കും.

മാര്‍ ജോര്‍ജ് രാജേന്ദ്രന് ഊഷ്മള സ്വീകരണം ഒരുക്കുന്നതിനായി കോഓര്‍ഡിനേഷന്‍ ചുമതലയുള്ള ലണ്ടനിലെ സീറോ മലബാര്‍ ചാപ്ളെയിനും ബ്രോംലി പാരീഷ് പ്രീസ്റുമായ ഫാ. സാജു പിണക്കാട്ട് (കപ്പൂച്ചിന്‍) വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

18നു ബ്രോംലി തിരുനാളോടെ തുടക്കം കുറിക്കുന്ന പരിപാടികളില്‍ വാല്‍സിംഗ്ഹാം തീര്‍ഥാടനം, ഹോഷം, മാഞ്ചസ്റര്‍, പീറ്റര്‍ബറോ, ഡബ്ളിന്‍, സ്റീവനേജ് എന്നിവടങ്ങളില്‍ ഒരുക്കിയിരിക്കുന്ന വിശുദ്ധ കുര്‍ബാനകളും സ്വീകരണങ്ങളും വരെ തിരക്കിട്ട പരിപാടികളുടെ ലിസ്റ് തയാറായിക്കഴിഞ്ഞു. കൂടാതെ പല പ്രമുഖ സന്ദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

തക്കല രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ വന്ന ഒഴിവിലാണ് 2012ല്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അവരോധിക്കപ്പെട്ടത്.

1968 ല്‍ പടന്തലുമൂട് ഇടവകയില്‍ സീറോ മലബാര്‍ കുടുംബത്തില്‍ ജനിച്ച മാര്‍ രാജേന്ദ്രന്‍, എസ്ഡിബി മിഷനറി കോണ്‍ഗ്രിഗേഷനില്‍ 1994 ല്‍ സെമിനാറി പഠനം ആരംഭിച്ചു. 2003 ല്‍ വൈദികനായി. നാസിക്കിലും ഡിയാഡുണിലുമായി ഫിലോസഫിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിയോളജിക്കല്‍ പഠനം ഷില്ലോംഗില്‍ നിര്‍വഹിച്ചു. ഗോഹട്ടി ഡിബി സ്കൂള്‍ പ്രധാന അധ്യാപകന്‍, പ്രീഫെക്റ്റ് ഓഫ് സ്റഡീസ്, ഷില്ലോംഗ് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈസ് പ്രിന്‍സിപ്പല്‍, മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ തുടങ്ങി വിദ്യാഭ്യാസ, ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ രാജേന്ദ്രന്റെ യുകെ സന്ദര്‍ശനം പ്രവാസി വിശ്വാസിസമൂഹത്തിനു കൂടുതല്‍ ഊര്‍ജവും പ്രവാസി സീറോ മലബാര്‍ സഭക്ക് നല്‍കി പോന്ന പ്രശംസനീയമായ സേവനങ്ങളിലൂടെ ഉത്തേജനം പകര്‍ന്നു നല്‍കാന്‍ ഉപകരിക്കുമെന്നു വിശ്വാസി സമൂഹം ഉറച്ചു പ്രതീക്ഷിക്കുന്നു. മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം ഓഗസ്റ് 11നു ഇന്ത്യയിലേക്കു തിരിച്ചു പോകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. സാജു പിണക്കാട്ട് (കപ്പൂച്ചിന്‍) 07837822670.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ