• Logo

Allied Publications

Europe
ജര്‍മനിയില്‍ ഗാന്ധിജിയുടെ പ്രതിമ മോദി അനാഛാദനം ചെയ്തു
Share
ഹാനോവര്‍: മഹാത്മാ ഗാന്ധിയുടെ ഒരുമീറ്റര്‍ പൊക്കമുള്ള അര്‍ധകായ പ്രതിമ ഹാനോവറില്‍ ഞായറാഴ്ച വൈകുന്നേരം 4.45 ന് മോദി അനാഛാദനം ചെയ്തു. മേയര്‍ കാര്യാലയത്തിലെത്തിയ മോദിയെ മേയര്‍ സ്റെഫാന്‍ ഷോസ്റോക്കും സഹപ്രവര്‍ത്തകരും സ്വീകരിച്ചു.

മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് മാത്രമല്ല ലോകത്തിന്റെ തന്നെ സ്വന്തമാണെന്നും മഹാത്മാവിന്റെ സൂക്തങ്ങള്‍ പ്രത്യേകിച്ച് അഹിംസാ മാര്‍ഗം ലോകത്തിന്റെ സമാധാനത്തിലേയ്ക്കുള്ള വിളക്കാണെന്നും അദ്ദേഹത്തിന്റെ ചെയ്തികള്‍ മാനവകുലത്തിനുതന്നെ പ്രചോദനമാണെന്നും ചടങ്ങില്‍ സംസാരിക്കവേ മോദി പറഞ്ഞു. ഗാന്ധിജി ഇന്ത്യാക്കാരുടെ മാത്രം അഭിമാനമല്ല പിന്നയോ ലോക മാനവികതയുടെ തന്നെ അഭിമാന സ്തംഭമാണ്. മാത്രമല്ല ലോകം ഇപ്പോള്‍ രണ്ടു വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഒന്നാമത്തേത് ഭീകരപ്രവര്‍ത്തനവും രണ്ടാമത്തേത് ആഗോള താപനവും മോദി കൂട്ടിച്ചേര്‍ത്തു.

എക്സിബിഷന്‍ സെന്ററിനു സമീപമുള്ള ക്യൂലെമാന്‍ റോഡിലെ ഹാനോവര്‍ നഗര കാര്യാലയത്തിനു മുന്നിലാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ സ്ഥാപിക്കാന്‍ 30,000 യൂറോയാണ് ഹാനോവര്‍ നഗരകാര്യാലയം നല്‍കിയത്. അടിത്തറ ഗ്രാനൈറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച പ്രതിമയുടെ ചെലവ് ഇന്ത്യയാണ് വഹിച്ചത്. ഹാനോവറിലെ ഇന്ത്യന്‍ സംഘടനകളാണ് പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. ഏതാണ്ട് എഴുനൂറ്റിഎണ്‍പതോളം ജര്‍മനിയിലെ ഇന്ത്യക്കാര്‍ ഭാരത് മാതാ കീ ആര്‍പ്പുവിളികളുമായി ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​