• Logo

Allied Publications

Europe
നോബല്‍ സമ്മാന ജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു
Share
ബര്‍ലിന്‍: സാഹിത്യത്തിനുള്ള 1999 ലെ നോബല്‍ ജേതാവും പ്രശസ്ത ജര്‍മന്‍ സാഹിത്യകാരനുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. ല്യൂബെക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.1959 ല്‍ രചിച്ച ഡി ബ്ളെഷ് ട്രൊമ്മല്‍( ടിന്‍ ഡ്രം) എന്ന നോവലിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രാസ് കഴിഞ്ഞ വര്‍ഷം എഴുത്തവസാനിപ്പിച്ചിരുന്നു.

1927 ഒക്ടോബര്‍ 16 ന് ഡിന്‍സിഗിലാണ് ഗുന്തര്‍ ഗ്രാസിന്റെ ജനനം. 1944 ല്‍ മിലിട്ടറിയില്‍ ചേര്‍ന്നു 1946 വരെ ജോലി തുടര്‍ന്നു. 1947/48 കാലഘട്ടത്തില്‍ ഡൂസല്‍ഡോര്‍ഫില്‍ വിദ്യാഭ്യാസവും 1952 വരെ ചിത്രകലാ പഠനം നടത്തി. ക്യറ്റ് ആന്‍ഡ് മൌസ് (1961), ഹുണ്ടയാറെ (1963), ഹൌട്ടന്‍ ആന്‍ഡ് സ്വീബല്‍ (2006), ദ ബോക്സ് (2008), ഗ്രിംസ് വോര്‍ട്ടര്‍ (2010) എന്നീ നോവലുകള്‍ രചിച്ച് വായനക്കാരുടെ മുക്തകണ്ഠ പ്രശസ്തിനേടി.

ഇതിനിടയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ (എസ്പിഡി) ചേര്‍ന്നു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി. ജര്‍മനിയിലെ ഏറ്റവും സ്വാധീനമുള്ള, ഏറ്റവും ബൌദ്ധിക പ്രതിച്ഛായയുള്ള വിവാദ നായകന്‍ കൂടിയായായിരുന്നു ഗുന്തര്‍ ഗ്രാസ്. പോയ വര്‍ഷം തന്റെ എഴുത്തിനെപ്പറ്റി ഇങ്ങനെയാണ് പ്രതികരിച്ചത്. ഇനിയൊരു നോവലെഴുതാന്‍ എനിക്കാകുമെന്നു തോന്നുന്നില്ല.

അഞ്ചോ ആറോ വര്‍ഷം നീളുന്ന പദ്ധതികള്‍ ഏറ്റെടുക്കാനുള്ള ആരോഗ്യം ഇപ്പോഴില്ല. ഒരു നോവലിന് ആവശ്യമായ ഗവേഷണത്തിന് അത്രയും സമയം അനിവാര്യമാണ്. ഇനിയുള്ള കാലം വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുമെന്നും ഗ്രാസ് പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.