• Logo

Allied Publications

Europe
നരേന്ദ്രമോദി എയര്‍ബസ് ആസ്ഥാനത്തെത്തി
Share
പാരീസ്: ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ദിവസമായ ശനിയാഴ്ച എയര്‍ബസ് ആസ്ഥാനമായ ടുളൂസിലെത്തി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നിക്ഷേപസൌഹൃദമാക്കാന്‍ ശ്രമിക്കുന്ന മോദിയെയും സംഘത്തെയും എയര്‍ബസ് ഗ്രൂപ്പ് കമ്പനി സിഇഒ ടോം എന്‍ഡേഴ്സും സംഘവും സ്വീകരിച്ചു.

ഫ്രഞ്ച് വിദേശ്യകാര്യമന്ത്രി ലൌറന്റ് ഫാബിയൂസിനെ അനുഗമിച്ചാണ് മോദിയെയും സംഘവും ടുളൂസിലെത്തിയത്.

മോദിയുമായുള്ള ചര്‍ച്ചയില്‍ എയര്‍ബസ് ഗ്രൂപ്പ് സിഇഒ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കുചേരാന്‍ സന്നദ്ധത അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എയര്‍ബസ് ഇന്‍ഡസ്ട്രീസ് രണ്ടു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ തയാറാണന്ന് സിഇഒ അറിയിച്ചു. നേരത്തെ 400 മില്യന്‍ മുടക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മുതല്‍ മുടക്കിന്റെ കാര്യത്തില്‍ 500 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മോദിയുടെ സംഘത്തിലുള്ള വിദേശകാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.

ആസ്ഥാനത്ത് വിമാനങ്ങള്‍ ഉണ്ടാക്കുന്നതിന്റെ എല്ലാ മേഖലയും മോദിയും സംഘവും നടന്നു കണ്ടു. എയര്‍ബസ് എ 380 ന്റെ ഉള്‍പ്പടെ ഓരോ വിഭാഗത്തില്‍ ചെല്ലുമ്പോഴും അവിടുത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിശദമായി മോദിക്കും സംഘത്തിനും വിവരിച്ചു കൊടുത്തു.

നിലവില്‍ എയര്‍ബസ് ഗ്രൂപ്പിന്റെ രണ്ടു എന്‍ജിനിയറിംഗ് കേന്ദ്രങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗവും മറ്റേത് ഡിഫന്‍സ് വിഭാഗവും. ഇരുവിഭാഗങ്ങളുടെയും റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി ഉള്‍പ്പടെയുള്ള കേന്ദ്രത്തില്‍ വിദഗ്ധരായ 400 പേരാണ് ജോലി ചെയ്യുന്നത്.

ഫ്രഞ്ച് സ്പെയ്സ് സെന്റര്‍ (സിഎന്‍ഇഎസ്) സന്ദര്‍ശിച്ച് മോദിയെ വിദ്യാര്‍ഥികള്‍ ആര്‍പ്പുവിളികളോടെയാണ് എതിരേറ്റത്. തുടര്‍ന്നു വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ചയും ആശയവിനിമയും നടത്തി. മോദിക്കൊപ്പം നിന്ന് വിദ്യാര്‍ഥികള്‍ സെല്‍ഫി എടുക്കാനും മറന്നില്ല.

ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച 10,000 ഇന്ത്യന്‍ പട്ടാളക്കാരുടെ ഓര്‍മ നിലനിര്‍ത്തുന്ന പാരീസിലെ നെവ്യു ചാപ്പലെ യുദ്ധസ്മാരകം സന്ദര്‍ശിച്ച് മോദി ആദരാഞ്ജ്ജലി അര്‍പ്പിച്ചു. തുടര്‍ന്നു പാരീസിലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയ മീറ്റിംഗിലും മോദി പങ്കെടുത്തു.

നാലുദിന ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദിയും സംഘവും ഏപ്രില്‍ 12 ന് ജര്‍മനിയിലെത്തും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ