• Logo

Allied Publications

Europe
ഇന്തോ ഫ്രഞ്ച് കൂടുതല്‍ ഉറപ്പിച്ചു; യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായി
Share
പാരീസ്: ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ വ്യാപാര മേഖലകളിലെ സഹകരണവും സൈനികേതര ആണവ വിഷയവുമാണ് ചര്‍ച്ചയില്‍ മുഖ്യവിഷയമായത്. 'ജെറ്റ് ഡീല്‍' എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ മോദിയും ഒളാന്ദുമായുള്ള ചര്‍ച്ചയെ വിശേഷിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ ഫ്രാന്‍സിന്റെ റാഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 36 റാഫാല്‍ വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍നിന്നു വാങ്ങാനാണ് ധാരണയായത്. പുതിയ ധാരണപ്രകാരം ഇന്ത്യ 770 കോടി ഡോളര്‍ (47,750 കോടിരൂപ) വിലയായി നല്‍കണം. മുന്‍പ് യുപിഎ സര്‍ക്കാര്‍ 2012ല്‍ ഫ്രഞ്ച് കമ്പനി ദസോയുമായി റാഫാല്‍ യുദ്ധവിമാനം സംബന്ധിച്ചു ധാരണയുണ്ടാക്കിയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ ധാരണയും വിലയും. കൂടാതെ പ്രതിരോധം, ആണവോര്‍ജം തുടങ്ങിയ വിവിധ മേഖലകളിലായി 17 സഹകരണ കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു.

ഫ്രാന്‍സ് ഇന്ത്യയില്‍ 200 കോടി യൂറോ (13,100 കോടിരൂപ) നിക്ഷേപം നടത്തുന്നതിനും ഇന്ത്യയില്‍ മൂന്നു സ്മാര്‍ട് സിറ്റികള്‍ക്ക് ഫ്രാന്‍സ് സഹായം നല്‍കാനും ധാരണയായിട്ടുണ്ട്. പുതുച്ചേരി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവയാണു ഈ നഗരങ്ങള്‍. മഹാരാഷ്ട്രയിലെ ജൈതാപുര്‍ ആണവനിലയത്തിനു ഫ്രാന്‍സില്‍ നിന്ന് റിയാക്ടര്‍ വാങ്ങാനും ചര്‍ച്ചയില്‍ ധാരണയായി.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 2003 ല്‍ 28,6 ബില്യന്‍ യൂറോയുടെ വ്യാപാര ഇടപാടുകള്‍ നടത്തിയിരുന്നെങ്കില്‍ അത് 2013 ല്‍ 72.7 ബില്യന്‍ യൂറോയുടെ ഇടപാടുകളാണ് നടത്തിയതെന്ന് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോദി പറഞ്ഞു. ഇതില്‍ ഫ്രാന്‍സിന്റെ ഭാഗം വലുതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പാരീസിലെ യുനെസ്കോ ആസ്ഥാനവും മോദി സന്ദര്‍ശിച്ചു. ഐക്യരാഷ്ട്ര സംഘടനയെപ്പോലെ ലോകത്തെ സേവിക്കുന്ന മറ്റൊരു സംഘടനയില്ല. ലോക സംസ്കാരങ്ങളുടെ സംരക്ഷണത്തിനായി യുഎന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം പ്രസിഡന്റ് ഒളാന്ദിനൊപ്പം സൈനെ നദിയില്‍ 'ചാറ്റ് ഓണ്‍ ബോട്ട്' എന്ന ഔദ്യോഗിക പരിപാടിയിലും നരേന്ദ്രമോദി പങ്കെടുത്തു. ഫ്രാന്‍സിന്റെ മുന്‍പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായും മോദി കൂടിക്കാഴ്ച നടത്തി.

ഫ്രാന്‍സ് പര്യടനം കഴിഞ്ഞ് മോദി ഏപ്രില്‍ 12 ന് ജര്‍മനിയിലെത്തും. സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉന്നത സെക്രട്ടറിമാരും അടങ്ങുന്ന ഒരു സംഘം പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യയില്‍ മൊത്തം 394 ഫ്രഞ്ച് മേജര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നുലക്ഷത്തിലധികം ആളുകളാണ് ഈ കമ്പനികളില്‍ ജോലിചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.