• Logo

Allied Publications

Europe
ബെന്നി ബെഹനാന് പാരീസില്‍ സ്വീകരണം നല്‍കി
Share
പാരീസ് : പാരിസ് സന്ദര്‍ശിക്കാനെത്തിയ ബെന്നി ബെഹനാന്‍ എംഎല്‍എക്കും കുടുംബത്തിനും പാരിസ് മലയാളികള്‍ ഊഷ്മള വരവേല്‍പ്പു നല്‍കി.

വ്യാഴാഴ്ച രാവിലെ ചാള്‍സ് ഡി ഗോള്‍ എയര്‍ പോര്‍ട്ടിലെത്തിയ അദ്ദേഹത്തെ കെ.കെ. അനസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. തുടര്‍ന്നു അല്‍പ്പ സമയത്തെ വിശ്രമത്തിനുശേഷം പാരിസ് നഗരത്തിലേക്ക് യാത്ര തിരിച്ച അദ്ദേഹം പാരീസിലെ മെട്രോ സംവിധാനങ്ങളെക്കുറിച്ച് ചോദിച്ചു മനസിലാക്കി. കൊച്ചി മെട്രോയുടെ പണി പുരോഗമിക്കുകയാണെന്നും അതിനു ഫ്രഞ്ച് ഗവണ്‍മെന്റ് നല്‍കുന്ന വായ്പാ സഹായം ഏറെ ഗുണകരമായിട്ടുണ്ടെന്നും എറണാകുളം, തൃക്കാക്കര എംഎല്‍എ കൂടിയായ അദ്ദേഹം പറഞ്ഞു.

മോണാലിസയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൂവ്ര് മ്യൂസിയം ആണ് ആദ്യം സന്ദര്‍ശിച്ചത്. ഇതിനിടെ ഖത്തറില്‍ നിന്നുള്ള വ്യവസായി സലാം റാവുത്തറും കുടുംബവും എംഎല്‍എയുടെ സംഘത്തോടൊപ്പം ചേര്‍ന്നു. മ്യൂസിയത്തിലെ പെയിന്റിംഗുകളും ശില്‍പ്പങ്ങളുമെല്ലാം അത്ഭുതം കൂറിയ അദ്ദേഹം, അബുദാബിയില്‍ ലൂവ്ര് മ്യൂസിയത്തിന്റെ മാതൃകയില്‍ മറ്റൊരു മ്യൂസിയം നിര്‍മിക്കുന്ന വിവരം ഓര്‍മിച്ചു.

തുടര്‍ന്നു ഉച്ചഭക്ഷണത്തിനുശേഷം, ഏറെ ചരിത്രമുറങ്ങിക്കിടക്കുന്ന നോട്ടര്‍ ഡാം പള്ളി സന്ദര്‍ശിച്ചു. അവിടെ നിന്നും ലോകാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറിലേക്കായി യാത്ര. ഈഫലിന്റെ മുകളിലെത്തി ചായ കുടിച്ചശേഷം സലാമിന്റെ മകള്‍ റിഹയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള കേക്ക് മുറിക്കല്‍ ചടങ്ങിലും ബെന്നി ബെഹനാനും ഭാര്യ ഷേര്‍ലിയും പങ്കു ചേര്‍ന്നു.

രാത്രി ശാന്തി മുകുന്ദന്റെ വീട്ടില്‍ നടന്ന അത്താഴ വിരുന്നിനുശേഷം നിരവധി മലയാളികളുമായി ആശയ വിനിമയം നടത്തി. ജിന്‍സ്, ദീപു, ബിനോയി, സലാം റാവുത്തര്‍, കെ.കെ.അനസ്, പ്രേമന്‍, മുകുന്ദന്‍,ശാന്തി വാലുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണങ്ങള്‍ക്ക് ബെന്നി ബെഹനാന്‍ എംഎല്‍എ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.