• Logo

Allied Publications

Europe
നിക്ളാസില്‍ കൊടുങ്കാറ്റില്‍ വിയന്നയിലും സൂറിച്ചിലും രണ്ടു മരണം
Share
വിയന്ന: ഓസ്ട്രിയയിലെമ്പാടും ചൊവ്വാഴ്ച വീശിയടിച്ച കൊടുങ്കാറ്റില്‍ (നിക്ളാസ്) വന്‍ നാശനഷ്ടം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങളും വീടുകളും തകരുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ഓബര്‍ ഓസ്ട്രിയയില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റിലാണ് ഒരാള്‍ മരിച്ചത്. ഒബാര്‍ ഓസ്ട്രിയയില്‍ മാത്രം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 4000 അഗ്നിശമനാ സേനാംഗങ്ങള്‍ നേതൃത്വം നല്‍കി. നീധര്‍ ഓസ്ട്രിയയില്‍ നൂറു കണക്കിനു അഗ്നിശമനാസേനാ വിഭാഗക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. മെല്‍ക്കില്‍ ഒരു കാര്‍ മരത്തിലിടിച്ച് അപകടമുണ്ടായെങ്കിലും യാത്രക്കാരന്‍ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

സാള്‍സ്ബുര്‍ഗില്‍ നാശം വിതച്ച നിക്ളാസ്, വൈദ്യുതിബന്ധം താറുമാറാക്കുകയും വന്‍മരങ്ങളെ കടപുഴക്കിയെറിയുകയും ചെയ്തു. നാശനഷ്ടത്തിന്റെ അളവ് വ്യക്തമായിട്ടില്ല. ടിറോളില്‍ കൊടുങ്കാറ്റില്‍ നൂറുകണക്കിനു സ്കീലിഫ്റ്റുകള്‍ നിശ്ചലമാകുകയും അഞ്ചു ജീവനക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഓസ്ട്രിയയിലും ജര്‍മനിയിലും പലയിടങ്ങളിലും വാഹനഗതാഗതം സ്തംഭിച്ചു. ജര്‍മനിയില്‍ നിക്ളാസ് മൂന്നു പേരുടെ ജീവന്‍ അപഹരിച്ചു. ഓസ്നാബ്രൂക്കില്‍ വന്‍മരം കടപുഴകി ട്രെയിനിനു മുകളില്‍ വീണു. സ്വിറ്റ്സര്‍ലന്‍ഡില്‍ ശക്തമായ കാറ്റില്‍ തീവണ്ടി ഗതാഗതം നിലയ്ക്കുകയും സൂറിച്ചില്‍ ഒരാള്‍ക്കു ജീവഹാനി സംഭവിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ