• Logo

Allied Publications

Europe
ബ്രിട്ടനില്‍ പ്രസവാവധി പങ്കുവയ്ക്കല്‍ പ്രാബല്യത്തില്‍
Share
ലണ്ടന്‍: കുട്ടികളെ നോക്കാന്‍ അച്ഛന്റെയും അമ്മയുടെയും അവധി പരസ്പരം പങ്കുവയ്ക്കാന്‍ സൌകര്യം നല്‍കുന്ന പരിഷ്കാരം യുകെയില്‍ പ്രാബല്യത്തില്‍ വന്നു. ചെറുകിട വ്യവസായികളുടെ കടുത്ത ആശങ്ക അവഗണിച്ചുകൊണ്ടാണു സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കിയിരിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് ശമ്പളത്തോടെ 37 ആഴ്ചത്തെ അവധി മാതാപിതാക്കള്‍ക്കു പങ്കുവയ്ക്കാം. എന്നാല്‍ 50 ആഴ്ചവരെ നീട്ടാന്‍ വരെ അവകാശമുണ്ട് മാതാപിതാക്കള്‍ക്ക്. 50 ആഴ്ച വരെയായിരിക്കും അച്ഛനും അമ്മയ്ക്കും പ്രത്യേകം എടുക്കാവുന്ന ആകെ അവധി.

കുട്ടിയുടെ ഒന്നാമത്തെ ജന്മദിനത്തിനു മുന്‍പ് എപ്പോള്‍ വേണമെങ്കിലും ഈ അവധി എടുക്കുകയും ചെയ്യാം. ഇത് ജീവനക്കാരുടെ ക്ഷാമത്തിനി ടയാക്കുമെന്നും ഇതു കണക്കാക്കാനുള്ള രീതി അതിസങ്കീര്‍ണമാണെന്നും ചെറുകിട വ്യവസായികള്‍ പരാതിപ്പെടുന്നു.

എന്നാല്‍, സ്ത്രീ സംഘടനകളും കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും ഈ നീക്കത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. പതിനെട്ടു മാസം മുന്‍പ് ഉപപ്രധാനമന്ത്രി നിക്ക് ക്ളെക്ഷാണു പദ്ധതി പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ ഉദ്യോഗസ്ഥരായ 2.85 ലക്ഷം മാതാപിതാക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ