• Logo

Allied Publications

Europe
മാഞ്ചസ്റ്റര്‍ ക്നാനായ പളളിയുടെ പെരുന്നാളിനോടനുബന്ധിച്ചുളള കൊടിയേറ്റ് നടത്തി
Share
മാഞ്ചസ്റര്‍: മേയ് രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ പളളിയുടെ പെരുന്നാളിനോടനുബന്ധിച്ചുളള കൊടിയേറ്റ് ഇടവക വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്ത് നിര്‍വഹിച്ചു.

സാല്‍ഫോര്‍ഡ് ലിറ്റില്‍ ഹാള്‍ട്ടണില്‍ പുതിയതായി വാങ്ങിയ ദേവാലയത്തിലാണ് ഈസ്റര്‍ കുര്‍ബാനയും തുടര്‍ന്ന് കൊടിയേറ്റും നടന്നത്.

യൂറോപ്പിലെ ക്നാനായക്കാരുടെ സ്വന്തം നാമത്തിലുളള ആദ്യ ദേവാലയം കൂടിയാവുകയാണിത്. മേയ് രണ്ടിനും മൂന്നിനും ഇടവക പെരുന്നാളും പുതിയ പളളിയുടെ കൂദാശയും ഒരുമിച്ചുനടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ദേവാലയ കൂദാശയ്ക്കായി സമുദായ മെത്രാപ്പോലീത്താമാരും യൂറോപ്പിലുളള എല്ലാ ക്നാനായ വൈദികരും ചടങ്ങില്‍ സംബന്ധിക്കും. കൂടാതെ യുകെയിലെ മുഴുവന്‍ ക്നാനായ സമൂഹവും ചടങ്ങിനു സാക്ഷ്യം വഹിക്കും.

പുതിയ ദേവാലയത്തിന്റെ ബില്‍ഡിംഗ് ഫണ്ട് ധനശേഖരണാര്‍ഥം നടന്ന റാഫില്‍ ടിക്കറ്റിന്റെ നറുക്കെടുപ്പു നടന്നു. ഒന്നാം സമ്മാനം കൂപ്പണ്‍ നമ്പര്‍: 1069നും രണ്ടാം സമ്മാനം കൂപ്പണ്‍ നമ്പര്‍ : 1079 നും അര്‍ഹരായി. വിജയികള്‍ക്ക് കൂദാശയോടനുബന്ധിച്ച് മേയ് മൂന്നിനു നടന്ന പൊതുസമ്മേളനത്തില്‍ നല്‍കും. വിജയികള്‍ തങ്ങളുടെ കൂപ്പണുമായി ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണെന്ന് ഇടവക നേതൃത്വം അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.