• Logo

Allied Publications

Europe
ബെന്നി ബെഹനാന് പിഎംഎഫ് ഓസ്ട്രിയ സ്വീകരണം നല്‍കി
Share
വിയന്ന: ബെന്നി ബെഹനാന്‍ എംഎല്‍എയേയും കുടുംബത്തിനേയും പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഓസ്ട്രിയ യൂണിറ്റ് സ്വീകരണം നല്‍കി. ഇറ്റാലിയന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു ഹൃസ്വസന്ദര്‍ശനത്തിനായി വിയന്നയില്‍ എത്തിയതായിരുന്നു ബെന്നി ബെഹനാന്‍.

രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് ഫാ. പ്രശോബിന്റെ പ്രാര്‍ഥനയോടു കൂടി ആരംഭിച്ചു. പിഎംഎഫ് ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പിഎംഎഫ് ഓസ്ട്രിയന്‍ ചാപ്റ്റര്‍ സെക്രട്ടറി ഷിന്‍ഡോ ജോസ് സ്വാഗതം ആശംസിക്കുകയും പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

പിഎംഎഫ് യൂറോപ്യന്‍ റീജണ്‍ ചെയര്‍മാന്‍ കുര്യന്‍ മനിയാനിപ്പുറത്ത്, പ്രസിഡന്റ് ജോഷിമോന്‍ എര്‍ണാകേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുര്യന്‍ മനിയാനിപ്പുറത്ത് ബെന്നി ബെഹനാന്റെ യൌവനകാലത്തെയും വിദ്യാര്‍ഥി ജീവിതത്തിലെയും സ്മരണകള്‍ പങ്കുവച്ചു. ജോഷിമോന്‍ എര്‍ണാകേരില്‍ ഭരണനിര്‍വഹണത്തില്‍ സര്‍ക്കാരിന്റെ സംശുദ്ധതയുടെ ആവശ്യകതെയെപ്പറ്റി പ്രതിപാദിച്ചു. കൂടാതെ പ്രവാസി മലയാളികള്‍ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിവരിക്കുകയും ചെയ്തു.

മറുപടി പ്രസംഗത്തില്‍ ബെന്നി ബെഹനാന്‍ കേരള ഗവണ്‍മെന്റ് കാന്‍സര്‍, കിഡ്നി രോഗങ്ങള്‍, ഓട്ടിസം എന്നീ വിഷയങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും കൂടിയിരുന്നവരുമായി സംവദിക്കുകയും ചെയ്തു. പ്രവാസി മലയാളി ഫെഡറേഷന്‍ അംഗങ്ങള്‍ ചികിത്സാ സഹായം ആവശ്യമുള്ളവരുടെ അടുത്ത് ഈ കാര്യങ്ങള്‍ പ്രബോധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ജോയിന്റ് സെക്രട്ടറി ജോളി കുര്യന്‍, ജോയിന്റ് ട്രഷറര്‍ സഞ്ജീവന്‍ അന്തിവീട്, പിആര്‍ഒ ടോണി സ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യാത്രയിലായിരിക്കുന്ന പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി ബെന്നി ബെഹനാനും കുടുംബത്തിനും ആശംസാദൂത് അയച്ചു. തുടര്‍ന്നു രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഭക്ഷണത്തിനു ശേഷം യോഗം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ