• Logo

Allied Publications

Europe
വിശ്വാസത്തിലൂന്നിയ ജീവിതം കുടുംബകെട്ടുറപ്പിന് അനിവാര്യം: റവ. ഡോ. കുര്യന്‍ പുരമഠത്തില്‍
Share
ഡബ്ളിന്‍: വിശ്വാസത്തിലൂന്നിയ ജീവിതം കുടുംബ കെട്ടുറപ്പിന് അനിവാര്യമാണെന്ന് റവ. ഡോ. കുര്യന്‍ പുരമഠത്തില്‍. സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഡബ്ളിനില്‍ നടക്കുന്ന വാര്‍ഷികധ്യാനത്തിനു നേത്യത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു പ്രശസ്ത ധ്യാനഗുരുവും കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍. നാടിന്റെ നന്മയെ സ്വീകരിച്ച് ഇതിനെതിരെയുള്ള വെല്ലുവിളികളെ അതിജീവിച്ച് മുന്നേറണമെന്നും റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ ആഹ്വാനം ചെയ്തു.

താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ദി ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ നടന്നു വരുന്ന ധ്യാനം ഏപ്രില്‍ ആറിന് (തിങ്കള്‍) നടക്കുന്ന കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള കണ്‍വന്‍ഷനോടെ സമാപിക്കും. ഫാ ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേത്യത്വം നല്‍കി. കൌമാര യുവജന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നാലിനു ശനിയാഴ്ചയോടെ പേര് രജിസ്റര്‍ ചെയ്യണമെന്ന് യൂത്ത് കോഓര്‍ഡിനേറ്റര്‍ ബിനു ആന്റണി (0876929846) അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.്യൃീാമഹമയമൃ.ശല

ത്രിദിന ധ്യാനത്തോടനുബന്ധിച്ചു നടന്ന ഗാനശുശ്രൂഷയ്ക്ക് കെ.പി. ബിനു. സാബു കാഞ്ഞിരപ്പള്ളി, അജിത്ത്, ജോഷി കൊച്ചുപറമ്പില്‍, ബേബിമോള്‍, ഷിമ്മി എന്നിവര്‍ നേത്യത്വം നല്‍കി.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട