• Logo

Allied Publications

Europe
കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാനത്തിരുനാള്‍ ആഘോഷിച്ചു
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മകള്‍ പുതുക്കി ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആഘോഷിച്ചു.

മാര്‍ച്ച് 29ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഹാളില്‍ നടന്ന ഓശാനയുടെ കര്‍മങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷസ് ചാലിശേരി സിഎംഐ, റവ. ഡോ. പ്രിന്‍സ് പാണേങ്ങാടന്‍, ഫാ. ജോമോന്‍ മുളരിക്കല്‍ എന്നിവര്‍ വിശ്വാസികള്‍ക്കു നല്‍കി. കൊച്ചുകുട്ടികളെ സ്റേജില്‍ പ്രത്യേകം ക്ഷണിച്ചുവരുത്തിയാണ് ഇഗ്നേഷ്യസച്ചന്‍ കുരുത്തോല നല്‍കിയത്. തുടര്‍ന്ന് ദാവീദിന്റെ പുത്രന് ഓശാനപാടി പ്രദക്ഷിണമായിട്ടാണ് ഇന്ത്യന്‍സമൂഹം തിരുക്കര്‍മങ്ങള്‍ക്കായി ദേവാലയത്തില്‍ പ്രവേശിച്ചത്.

അനന്തരം നടന്ന ദിവ്യബലിയില്‍ ഫാ. ഇഗ്നേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പ്രിന്‍സ്, ഫാ. ജോമോന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഓശാനയുടെ പ്രാധാന്യത്തെ അധികരിച്ച് റവ. ഡോ. പ്രിന്‍സ് പാണേങ്ങാടന്‍ സന്ദേശം നല്‍കി. വര്‍ഗീസ് ശ്രാമ്പിക്കല്‍, ജിം, റിയാ വടക്കിനേത്ത്, ഡാനി ചാലായില്‍, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ എന്നിവര്‍ ശുശ്രൂഷികളായിരുന്നു. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

വലിയ ആഴ്ചയ്ക്കു മുന്നോടിയായി ഫെബ്രുവരി പകുതി മുതല്‍ വാരാന്ത്യങ്ങളിലായി കമ്യൂണിറ്റിയിലെ ഒന്‍പത് കുടുംബക്കൂട്ടായ്മകളെ ബന്ധിപ്പിച്ചു വചനാഭിഷേക ധ്യാനം നടന്നിരുന്നു. ഫാ. ജോസ് വട്ടക്കാരില്‍ എംസിബിഎസ്, അടുത്ത നാളില്‍ ദൈവശാസ്ത്രത്തില്‍ റോമിലെ യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറേറ്റ് നേടിയ തെലുങ്കാനായിലെ അദിലാബാദ് രൂപതയില്‍ സേവനം ചെയ്യുന്ന റവ. ഡോ. പ്രിന്‍സ് പാണേങ്ങാടന്‍ എന്നിവരാണ് ധ്യാനചിന്തകള്‍ നല്‍കി വചനാഭിഷേകത്തിലൂടെ ദിവ്യകാരുണ്യത്തിന്റെ തേജസ് നിറച്ചത്

ധ്യാനത്തിന്റെ ദിവസങ്ങളില്‍ കമ്യൂണിറ്റിയെ വചനങ്ങളുടെ സമൃദ്ധിയില്‍ വലിയ ആഴ്ചയിലേയ്ക്ക് ഒരുക്കുവാന്‍ പ്രയത്നിച്ച വൈദികര്‍ക്കും ധ്യാനസ്ഥലങ്ങളില്‍ സഹായിച്ച കുടുംബകൂട്ടായ്മകള്‍ക്കും കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.

ദിവ്യബലിക്കുശേഷം ഓശാനയുടെ സ്മൃതികളുണര്‍ത്തുന്ന കേരള ക്രൈസ്തവ പാരമ്പര്യ പ്രതീകമായ മധുരപലഹാരം, കൊഴുക്കട്ട എന്ന വിശേഷഭോജ്യം വിതരണം ചെയ്തു. ഓശാനയുടെ പരിപാടികള്‍ക്കു കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തില്‍, ആന്റണി സഖറിയാ, ഷീബ കല്ലറയ്ക്കല്‍, സാബു കോയിക്കേരില്‍, എല്‍സി വേലൂക്കാരന്‍, എന്നിവര്‍ നേതൃത്വം നല്‍കി. 350ഓളം പേര്‍ കര്‍മങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്