• Logo

Allied Publications

Europe
ലണ്ടനില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര കര്‍മങ്ങള്‍
Share
ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ സതക്ക് അതിരൂപത ചാപ്ളെയിന്‍സിയുടെ നേതൃത്വത്തില്‍ വിപുലമായ വിശുദ്ധ വാരാചരണം നടത്തുന്നു.

ലീയിലുള്ള ചാപ്ളെയിന്‍സി ആസ്ഥാനത്ത് (ഛൌൃ ഘമറ്യ ീള ഘീൌൃറല,45 ആ ആൌൃി അവെ ഒശഹഹ, ഘലല, ഘീിറീി ടഋ12 0അഋ) നടക്കുന്ന കര്‍മ്മങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

പെസഹാ വ്യാഴം: പെസഹാ വ്യാഴം വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും. സതക്ക് അതിരൂപത ചാപ്ളെയിന്‍ റവ. ഡോ. ബിജു കൊറ്റനല്ലൂര്‍ തിരുക്കര്‍മ്മങ്ങളുടെ കാര്‍മികത്വം വഹിക്കും.

ദുഃഖവെള്ളി: ദുഃഖവെള്ളിയാഴ്ച്ച രാവിലെ 11 ന് പീഡാനുഭവ കര്‍മ്മങ്ങള്‍ ആരംഭിച്ച് ശ്ളീബാ ചുംബനത്തോടെ അവസാനിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം കൈയ്പുനീര്‍ കുടിച്ച് വിശ്വാസികള്‍ പീഡാനുഭത്തെ അനുസ്മരിക്കും. ഫാ ജോര്‍ജ് മാമ്പിള്ളില്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ദുഃഖശനി, ഉയിര്‍പ്പ് ഞായര്‍ പാതിരാ കുര്‍ബാന

ഏപ്രില്‍ നാലിന് (ശനി) രാത്രി 11.30നു ദുഃഖശനിയുടെ കര്‍മങ്ങളോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് പുത്തന്‍ വെള്ളം വെഞ്ചിരിക്കല്‍, മമ്മോദീസാ വ്രതവാഗ്ദാന നവീകരണം എന്നിവ നടക്കും.

തുടര്‍ന്ന് മിശിഹായുടെ ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ. ജോര്‍ജ് മാമ്പിള്ളില്‍ മഖ്യകാര്‍മികത്വം വഹിക്കും, സതക്ക് അതിരൂപത ചാപ്ളൈന്‍ റവ. ഡോ. ബിജു കൊറ്റനല്ലൂര്‍ സഹകാര്‍മികത്വം വഹിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ലണ്ടനിലെ വിവിധ കുര്‍ബാന കേന്ദ്രങ്ങളില്‍നിന്നായി നിരവധി വിശ്വാസികള്‍ എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.

വിശുദ്ധവാര കര്‍മങ്ങള്‍ ഭക്തിസാന്ദ്രമാക്കുന്നതിനും ഭംഗിയാക്കുന്നതിനും വേണ്ടി പാരിഷ് കമ്മിറ്റി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരേയും വിശുദ്ധവാര കര്‍മ്മങ്ങളിലേക്കു പ്രത്യേകം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കുവേണ്ടി കൈക്കാരന്മര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്