• Logo

Allied Publications

Europe
ബ്രോമിലിയില്‍ ഉയര്‍പ്പു തിരുനാള്‍ ഏപ്രില്‍ നാലിന്
Share
ലണ്ടന്‍: ബ്രോംലിയില്‍ ഭക്തി നിര്‍ഭരമായി അനുഷ്ഠിച്ചു പോരുന്ന പീഡാനുഭവ വാര ആചാരണത്തിനു സമാപനമായി ഏപ്രില്‍ നാലിനു ഉത്ഥാന തിരുനാള്‍ സീറോ മലബാര്‍ പാരീഷ് അംഗങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു.

ഏപ്രില്‍ നാലിന് (ശനി) വൈകുന്നേരം 5.30 നു നടക്കുന്ന ആഘോഷമായ സമൂഹ ബലിയോടെ ആചരിക്കും. ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട്, ഫാ. സിറിയക് പാലക്കുടി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തിരുനാളിനു സമാപനമായി സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

ശിഷ്യരുടെ പാദങ്ങള്‍ കഴുകി മുത്തിയ ശേഷം അപ്പം പകുത്തു നല്‍കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുനാളിന്റെ ആചരണം

ഏപ്രില്‍ രണ്ടിനു(വ്യാഴം) രാത്രി എട്ടിന് ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് ആചരിക്കുമ്പോള്‍ ഫാ. സാജു കാല്‍ കഴുകല്‍ ശുശ്രുഷയ്ക്ക് കാര്‍മികത്വം വഹിക്കും. പെസഹാ തിരുക്കര്‍മങ്ങള്‍ക്കുശേഷം കേരള സഭയുടെ പാരമ്പര്യ തനിമയില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും അനുബന്ധ പ്രാര്‍ഥനകളും നടക്കും.

ദുഃഖവെള്ളി ആചരണത്തില്‍ ഏപ്രില്‍ മൂന്നിനു വൈകുന്നേരം 5.30 നു കുരിശിന്റെ വഴിയും പീഡാനുഭവ വായനയും രൂപം മുത്തലും കയ്പു നീര്‍ പാനവും ഉണ്ടായിരിക്കും. ഫാ. സിറിയക് നേതൃത്വം വഹിക്കും.

വിശദ വിവരങ്ങള്‍ക്ക്: സിബി 07412261169, ബിജു 07794778252

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്സ് ചര്‍ച്ച്, പ്ളിസ്റ്റൊലെയിന്‍, ബ്രോമിലി, ബിആര്‍1 2 പിആര്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ