• Logo

Allied Publications

Europe
നരേന്ദ്ര മോദി ഹാനോവര്‍ മെസെ ഉദ്ഘാടനം ചെയ്യും
Share
ഹാനോവര്‍: ലോകത്തിലെ ഏറ്റവും വലിയ വ്യവസായ മെസെ ഏപ്രില്‍ 12ന് വൈകുന്നേരം ആറിന് ജര്‍മനിയിലെ ഹാനോവറില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായി ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 13 മുതല്‍ 17 വരെ നടക്കുന്ന 41ാമത് അന്താരാഷ്ട്ര ഹാനോവര്‍ വ്യവസായ മെസെയുടെ ഈ വര്‍ഷത്തെ പങ്കാളിത്ത രാജ്യം ഇന്ത്യയാണ്. ഹാനോവര്‍ അന്താരാഷ്ട്ര പ്രദര്‍ശന ഹാളില്‍ നടക്കുന്ന ഈ മെസെയില്‍ 63 രാജ്യങ്ങളില്‍ നിന്നും 7400 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു. ഹെവി ഇന്‍ഡസ്ട്രീസ്, എന്‍ജിനിയറിംഗ്, ടെക്നോളജി, ഇലക്ട്രിക്, വെഹിക്കിള്‍, എനര്‍ജി, മെറ്റല്‍ എന്നിങ്ങനെ പ്രധാന എല്ലാ മേഖലകളില്‍നിന്നുമുള്ള അന്താരാഷ്ട്ര വ്യവസായികളാണു മെസെയില്‍ പങ്കെടുക്കുന്നത്.

'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന മുദ്രാവാക്യവുമായി പങ്കാളിത്തരാജ്യം ഇന്ത്യ, 296 വ്യവസായികളും 16 സംസ്ഥാനങ്ങളിലെ വ്യവസായ വകുപ്പുകളുമായി ഈ മെസെയില്‍ മുമ്പന്തിയില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ പ്രദശകര്‍ ഹാള്‍ 06 ലാണ് തങ്ങളുടെ പ്രദര്‍ശനം കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിലേക്കു വന്ന് തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വില്പന നടത്തുകയും ഇന്ത്യയില്‍നിന്നു മറ്റ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനുമാണ് 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്നതിലൂടെ നരേന്ദ്ര മോദി ലോകമെമ്പാടുമുള്ള വ്യവസായികളോട് ആവശ്യപ്പെടുന്നത്. ഹാനോവര്‍ മെസെയിലെ ഇന്ത്യയുടെ പങ്കാളിത്തരാജ്യ സ്ഥാനം ഒരു വന്‍ വിജയമാക്കാനും കൂടുതല്‍ ലോക വ്യവസായികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ബെര്‍ലിനിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളും നിരവധി ബിസിനസ് മീറ്റുകള്‍ നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട